ജീമോന്‍ ജോര്‍ജ്ജ്
ഫിലഡല്‍ഫിയ: വടക്കെ അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കായികമാമാങ്കങ്ങളിലൊന്നായ 29-ാമത് ജിമ്മി ജോര്‍ജ് ഏവര് റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റ് ഈ വര്‍ഷം സഹോദരീയ നഗരമായ ഫിലഡല്‍ഫിയായില്‍ വച്ച് മെയ് 27, 28(മെമ്മോറിയല്‍ ഡേ, വീക്കന്‍ഡ്) തീയതികളില്‍ നടത്തുകയുണ്ടായി. പ്രസ്തുത മത്സരങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ ഈയാഴ്ചയില്‍ കരിക്കിനേത്ത് വില്ലാജിയോ അവതരിപ്പിക്കുന്ന അമേരിക്കന്‍ ഡ്രീംസ് എന്ന പരിപാടിയിലൂടെ ജൂണ്‍ 3 ശനിയാഴ്ച 8.30 AM ഇന്‍ഡ്യന്‍ സമയം, വെള്ളിയാഴ്ച 10.30 PM, ശനിയാഴ്ച 9.30 AM (ഇ.എസ്.റ്റി) തുടങ്ങിയ സമയങ്ങളിലൂടെ മലയാളികളുടെ ഇടയില്‍ വളരെ വേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഫഌവേഴ്സ് റ്റിവിയിലൂടെ സംപ്രേക്ഷണം ചെയ്യുന്നതാണെന്ന് ജീമോന്‍ ജോര്‍ജ്(റീജനല്‍ മാനേജര്‍), റോജീഷ് സാമുവല്‍(ക്യാമറ) എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജീമോന്‍ ജോര്‍ജ്ജ്(267 970 4267)
Comments