ന്യുയോർക്ക് ∙ ഫോമയുടെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ ന്യൂയോർക്കിൽ (cunningan Park, Fresh Meadow, NY) T20 എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. അമേരിക്കയിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളും ക്ലബുകളും ഇതിനോടകം ടൂർണമെന്റിൽ റജിസ്റ്റർ ചെയ്തു കഴിഞ്ഞു. 250 ഡോളറാണ് ടീമിന്റ് റജിസ്ട്രേഷൻ ഫീസ്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും 1,500 ഡോളർ ക്യാഷ് അവാർഡും നൽകുന്നതാണ്. രണ്ടാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും 500 ഡോളർ ക്യാഷ് അവാർഡും ലഭിക്കുന്നതായിരിക്കും. കൂടാതെ മാൻ ഓഫ് ദ സീരീസ്, ബെസ്റ്റ് ബാറ്റസ്മാൻ, ബെസ്റ്റ് ബൗളർ എന്നിവർക്കും ട്രോഫികളും ക്യാഷ് അവാർഡുകളും നൽകുന്നതായിരിക്കും. ഫൈനലിൽ എത്തുന്ന ടീമിലെ എല്ലാ അംഗങ്ങൾക്കും മെഡലുകളും സമ്മാനിക്കുന്നതാണെന്ന് ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ് എന്നിവർ പറഞ്ഞു.
തീപാറുന്ന ബാറ്റിങ്ങിലൂടെ ഫോറുകളും സിക്സറുകളും അടിച്ച്, റൺസ് വേട്ട നടത്തുന്ന ബാറ്റിങ്ങ് നിരയും, ബാറ്റ്സ്മാൻമാരെ നിലം തൊടാതെ സ്റ്റംമ്പ് പറിക്കുന്ന ബൗളർമാരും ഒക്കെക്കൂടി തീർക്കുന്ന ക്രിക്കറ്റിന്റെ ആവേശം തിരതല്ലുന്ന T20 ടൂർണമെന്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. അതോടൊപ്പം പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ട്രഷറർ ജോസി കുരിശുങ്കൽ, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കൽ, ജോ. സെക്രട്ടറി വിനോദ് കൊണ്ടൂർ, ജോ. ട്രഷറർ ജോമോൻ കുളപ്പുരക്കൻ എന്നിവർ വിജയാശംകൾ നേർന്നു. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്ന നമ്പരുകളിൽ വിളിക്കുക.
മാത്യു വർഗീസ് (ചെയർമാൻ) : 917 750 0990 ജിബി തോമസ് (സെക്രട്ടറി) : 914 573 1616 അലക്സ് ജോൺ(കോർഡിനേറ്റർ) : 908 313 6121 അനിൽ കോയിപ്പുറം : 917 434 5206
Comments