ഫിലാഡല്‍ഫിയ: നോര്‍ത്ത് ഈസ്റ്റ് അഡള്‍ട്ട് ഡേ കെയറിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ജൂണ്‍ 14-നു ബുധനാഴ്ച വൈകിട്ട് 6 മണി മുതല്‍ നോര്‍ത്ത് ഈസ്റ്റ് അഡള്‍ട്ട് ഡേ കെയര്‍ സെന്ററില്‍ വച്ചു (11040 റെനാര്‍ഡ് St, ഫിലാഡല്‍ഫിയ , പി.എ 19116) നടത്തപ്പെടുന്നു. ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങള്‍, വിവിധ വിനോദ പരിപാടികള്‍ എന്നിവ ഈ ഹെല്‍ത്ത് ഫെയറിന്റെ പ്രത്യേകതയാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് വാഹന സൗകര്യവും ഭക്ഷണവും ക്രമീകരിക്കുന്നതാണ്. ആരോഗ്യ പരിപാലന രംഗത്തെ വിദഗ്ധരുടെ സേവനം അന്നേദിവസം ലഭ്യമാണ്. പ്രവേശനം സൗജന്യമാണ്. ഈ സുവര്‍ണ്ണാവസരം ഫിലാഡല്‍ഫിയയിലുള്ള എല്ലാ മുതിര്‍ന്ന പൗരന്മാരും പ്രയോജനപ്പെടുത്തണമെന്നു സംഘാടകര്‍ അറിയിക്കുകയും, സ്വാഗതം ചെയ്യുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 215 207 1218, 215 671 8909.
Comments