You are Here : Home / USA News

തിരുവല്ലയ്ക്ക് അഭിമാനമായി അമേരിക്കന്‍ മലയാളികളുടെ സംഭാവന പ്രശംസനീയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, August 21, 2017 11:06 hrs UTC

തിരുവല്ല: തിരുവല്ലയ്ക്ക് അഭിമാനമായി അമേരിക്കന്‍ മലയാളികളുടെ സംഭാവന പ്രശംസനീയമെന്ന് ജലസേചന വകുപ്പ് മന്ത്രി മാത്യു ടി. തോമസ് അഭിപ്രായപ്പെട്ടു. തിരുവല്ലയുടെ ഹൃദയഭാഗത്ത് എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടിയ ബഹുനില പാര്‍പ്പിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തിലാണ് തിരുവല്ലയ്ക്കുവേണ്ടിയുള്ള അമേരിക്കന്‍ മലയാളികളുടെ സംഭാവന മഹത്തമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടത്. തിരുവല്ല- ചെങ്ങന്നൂര്‍ എം.സി റോഡിന്റെ സൈഡിലായും, പുഷ്പഗിരി ആശുപത്രിയുടെ സമീപത്തായും ഉള്ള ആദ്യത്തെ സംരംഭമാണ് ബെന്നറ്റ് മാലിയില്‍ ഗ്രാന്റീ അപ്പാര്‍ട്ട്‌മെന്റ് (Benitt Maliyil Grandee Appartment ). പന്ത്രണ്ട് നിലകളും, രണ്ടു നില പാര്‍ക്കിംഗും മറ്റു ആധുനിക സൗകര്യങ്ങളോടും കൂടിയതാണ് ഈ സംരംഭം.

 

 

തിരുവല്ലയിലും സമീപ പ്രദേശങ്ങളിലുമുള്ള സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജു ഏബ്രഹാം എം.എല്‍.എ, ബി.ജെ.പി സംസ്ഥാന ട്രഷറര്‍ പ്രതാപചന്ദ്രവര്‍മ്മ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ്, സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. സനല്‍കുമാര്‍, എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് കരിപ്പക്കുഴി സുകുമാരന്‍, വൈ.എം.സി.എ പ്രസിഡന്റ് അഡ്വ. വര്‍ഗീസ് മാമ്മന്‍, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, രാജന്‍ മാലിയില്‍, കൗണ്‍സില്‍ അംഗങ്ങളായ ബിജു ലങ്കാഗിരി, സതീഷ് വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. കുഞ്ഞ് മാലിയില്‍ സ്വാഗതവും, സുധിന്‍ ബെന്‍ ചെറിയാന് കൃതജ്ഞതയും പറഞ്ഞു. Redy to occupy. Limited Appartments Avilable. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: കുഞ്ഞ് മാലിയില്‍ 516 503 8082, രാജന്‍ മാലിയില്‍ 847 767 4947.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.