You are Here : Home / USA News

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2017-ലെ സംയുക്ത ഓണാഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു

Text Size  

Story Dated: Wednesday, August 23, 2017 11:03 hrs UTC

ജോര്‍ജ്ജ് ഓലിക്കല്‍

 

ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2017-ലെ സംയുക്ത ഓണാഘോഷങ്ങളുടെ ഔപചാരികമായ ഉത്ഘാടനം റവ. ഫാദ ര്‍വിനോദ് മടത്തില്‍പ്പറമ്പില്‍ നിര്‍വ്വഹിച്ചു. ഓഗസ്റ്റ് 20 ശനിയാഴ്ച രാവിലെ 10:30്‌റ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ചേര്‍ന്ന ഹ്രസ്വചടങ്ങിലാണ് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചത്, തുടര്‍ന്ന് 56 കാര്‍ഡ് ഗെയിമിന്റെ ഉത്ഘാടനം ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ റോണി വറുഗീസ്് നിര്‍വഹിച്ചു. ട്രൈസ്‌സ്റ്റേറ്റ് ഏരിയായില്‍ നിന്നുള്ള എട്ട് ടീമുകള്‍ മത്‌സരത്തിനെത്തിയിരുന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച മത്‌സരം രാത്രി 8:00 മണിവരെ നീണ്ടുനിന്നു. വാശിയേറിയ മത്‌സരത്തിന്റെ അവസാന റൗണ്ടില്‍ എ.ജെ ടീം (ന}ജേഴ്‌സി) വിജയികളായി. ഫിലാഡല്‍ഫിയായില്‍ നിന്നുള്ള പമ്പ ടീം റണ്ണറപ്പായി. വിന്‍സന്റ് ഇമ്മാനുവല്‍, മാത| ജോസഫ് കോഡിനേറ്റഴ്‌സായുള്ള കമ്മറ്റിയാണ് മത്‌സരങ്ങള്‍ ക്രമീകരിച്ചത്. ഒന്നാം സമ്മാനം 750 ഡോളറും ട്രോഫിയും ഹെല്‍ത്ത് കെയര്‍സ്റ്റാറ്റ്‌ഹോംകെയര്‍ സ്‌പോണ്‍സര്‍ചെയ്തു.

 

 

 

 

രണ്ടാം സമ്മാനം 400 ഡോളറും ട്രോഫിയുംകാഷ്മീര്‍ ഗാര്‍ഡന്‍ സൂപ്പര്‍മാര്‍ക്കറ്റും നല്‍കി. മത്‌സരത്തില്‍ പങ്കെടുത്ത വനിതടീംമിന് പ്രോത്‌സാഹന സമ്മാനമായി 100 ഡോളറും സമ്മാനിച്ചുവരും ദിവസങ്ങളില്‍ അടുക്കളത്തോട്ട മത്‌സരവും, ഡാന്‍സ് മത്‌സരവും സംഘടിപ്പിക്കും. പതിനഞ്ച് സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ 2017-ലെ ഓണാഘോഷങ്ങളുടെ സമാപനവും തിരുവോണ പരിപാടികളും സെപ്തംബര്‍ 3-ന് സീറോമലബാര്‍ ഓഡിറ്റോറിയത്തിലാണ് (608 വെല്‍ഷ്‌റോഡ് 19115) ക്രമീകരിച്ചിരിക്കുന്നത്, അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന്മണിക്ക് പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമുള്ള വടംവലിമത്‌സരവും തുടര്‍ന്ന്‌സംസ്ക്കാരിക ഘോഷയാത്രയും, 4:00 മണിക്ക്‌ചേരുന്ന സമ്മേളനത്തില്‍ ഫിലാഡല്‍ഫിയായിലെ സാമൂഹികസാംസ്ക്കാരിക, രാഷ്ട്രീയനേതാക്കളും പങ്കെടുക്കും. സമ്മേളനത്തില്‍ വച്ച്‌വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും, കലാസാംസ്ക്കാരിക പരിപാടികളിലും വിഭവ സമൃദ്ധമായ ഓണസദ്യയിലും പങ്കെടുക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നുവെന്ന് ചെയര്‍മാന്‍ റോണിവറുഗീസ് പറഞ്ഞു കൂടുതല്‍ വിവരങ്ങള്‍ക്ക്: റോണി വറുഗീസ് (ചെയര്‍മാന്‍): 267-243-9229, സുമോദ് നെല്ലിക്കാല (ജനറല്‍ സെക്രട്ടറി): 267-322-8527, ടി.ജെ. തോംസണ്‍ (ട്രഷറര്‍): 215-429-2442, രാജന്‍ സാമുവല്‍ (ഓണാഘോഷ ചെയര്‍മാന്‍) 215435 1015

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.