You are Here : Home / USA News

കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്കയുടെ സ്കോളര്ഷിപ്പ് വിതരണം ഓഗസ്റ്റ് 26 ന് തിരുവനന്തപുരത്ത് നടക്കും

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, August 25, 2017 11:22 hrs UTC

ന്യൂയോര്ക്ക് - കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്കയുടെ സ്കോളര്ഷിപ്പ് വിതരണം ഓഗസ്റ്റ് 26 ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 11ന് പ്രസ് ക്ളബ്ബില് നടക്കുന്ന ചടങ്ങ് ശ്രീരാമ കൃഷ്ണാശ്രമത്തിലെ സ്വാമി മോക്ഷവൃതാനന്ദ ഉദ്ഘാടനം ചെയ്യും. മുന് അംബാസിഡര് ടി.പി.ശ്രീനിവാസന് മുഖ്യാതിഥിയായിരിക്കും.

പ്രഫഷണല് കോഴ്സുകള്ക്ക് പഠിക്കുന്ന 90 കുട്ടികള്ക്ക് ഈവര്ഷം 250 ഡോളര് വീതം സ്കോര്ഷിപ്പ് നല്കുമെന്ന് ട്രസ്റ്റി ബോര്ഡ് ചെയര്മാന് ഷിബു ദിവാകരന് , സ്കോളര്ഷിപ്പ് കമ്മിറ്റി ചെയര്മാന് പ്രഫ. ജയകൃഷ്ണന് എന്നിവര് അറിയിച്ചു.
 

തുടര്ച്ചയായ 12–ാം വര്ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്ക്കായി സ്കോളര്ഷിപ്പ് നല്കുന്നത്. 850 കുട്ടികള്ക്ക് പഠന സഹായം നല്കാന് കഴിഞ്ഞു എന്നത് അഭിമാനകരമാണെന്ന് അവര് പറഞ്ഞു.

കെഎച്ച്എന് എ പ്രസിഡന്റ് ഡോ രേഖാ മേനോന്, ജനറല് സെക്രട്ടറി കൃഷ്ണരാജ് മോഹനന്, മലേഷ്യ ടെയിലേഴ്സ് യൂണിവേഴ്സിറ്റി പ്രഫസര് ഡോ. വി.സുരേഷ്കുമാര്, പി.ജോതീന്ദ്രകുമാര്, ജയകുമാര് (ഡിട്രോയിറ്റ്) കെഎച്ച്എന്എ കോ ഓര്ഡിനേറ്റര് പി.ശ്രീകുമാര് എന്നിവര് സംസാരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.