You are Here : Home / USA News

നല്ല വാര്‍ത്തകള്‍ക്ക് പ്രേക്ഷകരില്ലെന്ന് ഉണ്ണി ബാലകൃഷ്ണന്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, August 25, 2017 04:27 hrs UTC


ഷിക്കാഗോ:  എഡിറ്റര്‍ ഇല്ലാതായതോടെ ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് ശക്തിയില്ലാതായെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പിവി തോമസ് പറഞ്ഞു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് നാഷണല്‍ സമ്മേളനത്തില്‍
ഇന്ത്യന്‍ മാധ്യമങ്ങള്‍-വെല്ലുവിളികളും അവസരങ്ങളും തിരുത്തലുകളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യകാലത്ത് നല്ല എഡിറ്റര്‍മാരായിരുന്നു പത്രം നിയന്ത്രിച്ചിരുന്നത്. കഴിവും വൈദഗ്ദ്യവും ആയിരുന്നു അവരുടെ മേന്‍മ. പത്രാധിപന്‍മാരുടെ പേരുകളിലാണ് പത്രം അന്ന് അറിയപ്പെട്ടിരുന്നത്. തെറ്റിനെ എതിര്‍ക്കാനും തുറന്നെഴുതാനും അന്ന് അവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇന്ന് പത്രമുതലാളിമാര്‍ തന്നെ എഡിറ്റര്‍മാരായി. അല്ലെങ്കില്‍ അവരുടെ നോമിനികള്‍. ഇതോടെ പത്രത്തിന്റെ വിശ്വാസ്യത കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമരകാലത്തും അതിനു ശേഷവും ഇന്ത്യയില്‍ മാധ്യമങ്ങള്‍ സജീവമാണ്. പക്ഷേ മാധ്യമങ്ങളില്‍ ജീര്‍ണത ബാധിച്ചിട്ടുണ്ട്. നെഹ്‌റു സര്‍ക്കാറിനെ പോലും വിമര്‍ശിച്ച മാധ്യമങ്ങള്‍ ഉണ്ടായിരുന്നു. സര്‍ക്കാറിനെ തിരുത്തുമായിരുന്നു. കാര്‍ട്ടുണിസ്‌ററ് ശങ്കര്‍ നെഹ്‌റുവിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ അവര്‍ തമ്മില്‍ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു.
അടിയന്തിരാവസ്ഥയില്‍ മാധ്യമങ്ങള്‍ക്ക് അടിപതറിയെന്ന് അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങള്‍ ഇഴഞ്ഞു.

ടെക്‌നോളജി ഒരേ പോലെ ഗുണവും ദോഷവും ചെയ്തു. മാധ്യമത്തിന്റെ മൂല്യങ്ങള്‍ ടെക്‌നോളജി മെച്ചപ്പെട്ടതോടെ ജീര്‍ണിച്ചവെന്നും തോമസ് പറഞ്ഞു.

റേറ്റിംഗ് കൂട്ടാന്‍ മാധ്യമങ്ങള്‍ മര്യാദവിടുന്ന പ്രവണതയാണ് കാണുന്നതെന്ന് മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഉണ്ണി ബാലകൃഷ്ണന്‍ പറഞ്ഞു. കോടിക്കണക്കിനു രൂപ മുടക്കുമ്പോള്‍ അതു തിരിച്ചു കിട്ടണം. പ്രേക്ഷകന്റെ അഭിരുചിയെ തൃപ്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ സമ്മര്‍ദ്ദത്തിലാകുന്ന സാഹചര്യം ഇന്നുണ്ട്. എന്നാല്‍ നല്ല വാര്‍ത്തകള്‍ക്ക് പ്രേക്ഷകരില്ലെന്നും ഉണ്ണി ബാലകൃഷ്ണന്‍ പറഞ്ഞു.








 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.