You are Here : Home / USA News

ഡാലസ് കേരള അസോസിയേഷൻ അവാർഡ് വിതരണം: കൊടിക്കുന്നിൽ സുരേഷ് നിർവ്വഹിക്കും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, August 26, 2017 11:51 hrs UTC

ഡാലസ്∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് ഓണാഘോഷത്തോടനു ബന്ധിച്ച് നടത്തപ്പെടുന്ന എജ്യുക്കേഷൻ അവാർഡ് വിതരണം മുൻ തൊഴിൽ വകുപ്പ് മന്ത്രിയുടെ മാവേലിക്കരയിൽ നിന്നുള്ള പാർലമെന്റ് അംഗവും കോൺഗ്രസ് നേതാവുമായ കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിക്കും. സെപ്റ്റംബർ 9 ന് കോപ്പൽ സെന്റ് അൽഫോൺസാ ചർച്ച് ഓഡിറ്റോറിയ ത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ യുറ്റി ഓസ്റ്റിൻ ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് മലയാളം പ്രൊഫസർ ഡോ. ദർശന ശശി ഓണ സന്ദേശം നൽകും.

പൂക്കളം, വാദ്യമേളം, ഓണസദ്യ, മാവേലി എഴുന്നള്ളത് തുടങ്ങി വിവിധ പരിപാടികളും ഉണ്ടായിരിക്കും. ഓണാഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബാബു സി. മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: ആർട്ട് ഡയറക്ടർ ജോണി സെബാസ്റ്റ്യനെ 972 375 2232 ബന്ധപ്പെടേണ്ടതാണ്.

സെപ്റ്റംബർ ആറു മുതൽ ഒൻപത് വരെ ഡാലസിലുള്ള കൊടിക്കുന്നിൽ സുരേഷുമായി ബന്ധപ്പെടേണ്ടവർ മനോജ് ഓലിക്കലിനെ 847 345 8390 എന്ന നമ്പറിൽ വിളിക്കേണ്ടതാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.