You are Here : Home / USA News

അഞ്ചാമത് ചിക്കാഗോ ഇന്റര്നാഷണല് വടംവലി മാമാങ്കത്തിന് സോഷ്യല് ക്ലബ്ബ് സജ്ജമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 26, 2017 12:04 hrs UTC

ചിക്കാഗോ: 2017 സെപ്റ്റംബര് നാലാം തീയതി നടക്കുന്ന ചിക്കാഗോ സോഷ്യല് ക്ലബ്ബിന്റെ അഞ്ചാമത് അന്തര്ദേശീയ വടംവലി മത്സരത്തിന്റെയും ഓണാഘോഷത്തിന്റെയും ഒരുക്കങ്ങള് പൂര്ത്തിയായതായി സംഘാടകര് അറിയിച്ചു.

ചിക്കാഗോ വടംവലി മത്സരത്തിന്റെ ആതിഥേയരായ ചിക്കാഗോ സോഷ്യല് ക്ലബ്ബ് ആഗോള വടംവലി മത്സരത്തിന്റെ ചരിത്രത്തില് ഒരു പുതിയ അദ്ധ്യായം എഴുതിച്ചേര്ത്തുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിക്കാഗോയിലെ വടംവലി പ്രേമികള് മാത്രമല്ല ലോകത്തെമ്പാടുമുള്ള വടംവലി പ്രേമികള് ഉറ്റുനോക്കുന്ന ഈ വേളയില് ചിക്കാഗോയിലെ കായികപ്രേമികള് ഒറ്റക്കെട്ടായി തോളോടുതോള് ചേര്ന്ന് 2017 ചിക്കാഗോ വടംവലി മത്സരത്തെ വരവേല്ക്കാന് ഒരുങ്ങിക്കഴിഞ്ഞു.

കേരള രാഷ്ട്രീയത്തിലെ ഗര്ജ്ജിക്കുന്ന സിംഹം ശ്രീ. പി.സി. ജോര്ജ്ജാണ് ഈ ടൂര്ണമെന്റിന്റെ മുഖ്യാതിഥിയായി വരുന്നത്. കൂടാതെ അമേരിക്കയിലെ മോര്ട്ടന്ഗ്രോവ് മേയര് മി. ഡാന് ഡിമാരിയ, അമേരിക്കയിലെ ക്നാനായ റീജിയന് വികാരി ജനറാള് ഫാ. തോമസ് മുളവനാല് എന്നിവരും അതിഥികളായി ഈ ടൂര്ണമെന്റില് സിഹിതരാകുന്നുണ്ട്.

ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജോയ് നെടിയകാലായില് സ്പോണ്സര് ചെയ്ത 5001 ഡോളറും, മാണി നെടിയകാലായില് മെമ്മോറിയല് എവര്റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് മുണ്ടപ്ലാക്കല് ഫാമിലി സ്പോണ്സര് ചെയ്ത 3001 ഡോളറും, ജോയി മുണ്ടപ്ലാക്കല് മെമ്മോറിയല് എവര്റോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം ലഭിക്കു ടീമിന് കുളങ്ങര ഫാമിലി സ്പോണ്സര് ചെയ്ത 2001 ഡോളറും രാജു കുളങ്ങര മെമ്മോറിയല് എവര്റോളിംഗ് ട്രോഫിയും, നാലാം സ്ഥാനം ബൈജു കുന്നേല് സ്പോണ്സര് ചെയ്ത 1001 ഡോളറും ബിജു കുന്നേല് മെമ്മോറിയല് എവര്റോളിംഗ് ട്രോഫിയും ഉണ്ടായിരിക്കും. മികച്ച കോച്ചിന് ഇടുക്കുതറ ഫാമിലി സ്പോണ്സര് ചെയ്യുന്ന ക്യാഷ് അവാര്ഡും ട്രോഫിയും, ബെസ്റ്റ് ഫ്രണ്ടിന് സിബി കൈതക്കത്തൊട്ടിയില് സ്പോണ്സര് ചെയ്ത ക്യാഷ് അവാര്ഡും ട്രോഫിയും, ബെസ്റ്റ് ബാക്കിന് തോമസ് സ്റ്റീഫന് മലേമുണ്ടയ്ക്കലും ബെസ്റ്റ് സിക്സ്തിന് ആന്ഡ്രൂ പി. തോമസ് & ജോസഫ് ചാമക്കാല സ്പോണ്സര് ചെയ്ത ട്രോഫിയും ക്യാഷ് അവാര്ഡും ഉണ്ടായിരിക്കും.

കൂടാതെ നല്ല വടംവലി ആസ്വാദകന് സോഷ്യല് ക്ലബ്ബ് പ്രത്യേക അവാര്ഡ് നല്കി ആദരിക്കുന്നതാണെന്ന് പ്രസിഡന്റ് അലക്സ് പടിഞ്ഞാറേല്, വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി, ജനറല് കണ്വീനര് സിറിയക് കൂവക്കാട്ടില്, സെക്രട്ടറി ജോസ് മണക്കാട്ട്, ട്രഷറര് ബിജു കരികുളം, ജോ. സെക്രട്ടറി പ്രസാദ് വെള്ളിയാന്, ജനറല് കണ്വീനര് തമ്പിച്ചന് ചെമ്മാച്ചേല് എന്നിവര് സംയുക്തമായി പറഞ്ഞു.
സജി മുല്ലപ്പള്ളില് (അക്കോമഡേഷന്), ജിബി കൊല്ലപ്പിള്ളിയില്(ബ്ലീച്ചേഴ്സ്), ജോമോന് തൊടുകയില് (ഫിനാന്സ്), ബൈജു കുന്നേല് (ഫുഡ്), റ്റിറ്റോ കണ്ടാരപ്പള്ളിയില് (ഫെസിലിറ്റി), ഷാജി നിരപ്പില് (ഫസ്റ്റ് എയ്ഡ്), പീറ്റര് കുളങ്ങര & സാജന് മേലാണ്ടശ്ശേരിയില് (ഹോസ്പിറ്റാലിറ്റി), ടോമി ഇടത്തില് (ഔട്ട് ഡോര് കമ്മിറ്റി-എന്റര്ടെയ്ന്റ്മെന്റ്), സാജു കണ്ണമ്പള്ളി (പ്രോഗ്രാം & ഇന്വിറ്റേഷന്), മാത്യു തട്ടാമറ്റം (പബ്ലിസിറ്റി), അനില് മറ്റത്തിക്കുല്േ (ഫോട്ടോ & മീഡിയ), സ്റ്റീഫന് കിഴക്കേക്കുറ്റ് (പ്രൊസഷന്), പോള്സ കുളങ്ങര (റാഫിള്), ജിമ്മി കൊല്ലപ്പള്ളിയില് (രജിസ്ട്രേഷന്), ബിനു കൈതക്കത്തോട്ടിയില് (റൂള്സ് & റഗുലേഷന്സ്), തോമസ് പുത്തേത്ത് (സെക്യൂരിറ്റി), ഷാജി നിരപ്പില് & സിബി കദളിമറ്റം (അവാര്ഡ്), സജി തേക്കുംകാട്ടില് (ട്രാന്സ്പോര്ട്ടേഷന്), ബെി കളപ്പുരക്കല് (ടൈം മാനേജ്മെന്റ്), അബി കീപ്പാറയില് (യൂണിഫോം), മനോജ് വാഞ്ചിയില് (വെബ്സൈറ്റ്) എന്നിവര് ഓരോ കമ്മിറ്റികളില് ചെയര്മാനായി പ്രവര്ത്തിക്കുന്നതു കൂടാതെ സോഷ്യല് ക്ലബ്ബിന്റെ എല്ലാ കുടുംബാംഗങ്ങളും ഇവരോടൊപ്പം താങ്ങും തണലുമായി ഉണ്ടായിരിക്കും.

ഇവര്ക്ക് എല്ലാ ഊര്ജ്ജവും ആവേശവും നല്കിക്കൊണ്ട് എക്സിക്യൂട്ടീവ് അംഗങ്ങളായ അലക്സ് പടിഞ്ഞാറേല് (പ്രസിഡന്റ്), സജി മുല്ലപ്പള്ളി (വൈസ് പ്രസിഡന്റ്), ജോസ് മണക്കാട്ട് (സെക്രട്ടറി), പ്രസാദ് വെള്ളിയാന് (ജോയിന്റ് സെക്രട്ടറി), ബിജു (മാനി) കരികുളം (ട്രഷറര്), സിറിയക്ക് കൂവക്കാട്ടില് (ചെയര്മാന്), തമ്പിച്ചന് ചെമ്മാച്ചേല് (കണ്വീനര്), മാത്യു തട്ടാമറ്റം (പി.ആര്.ഒ.), മുന് പ്രസിഡന്റുമാരായ സൈമണ് ചക്കാലപടവന്, സാജു കണ്ണമ്പള്ളി എന്നിവര് നേതൃത്വം കൊടുക്കുന്നതാണ്.

മത്സരം കെ.വി. ടി.വി.യിലും ക്നാനായ വോയ്സിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുതാണ്. ചിക്കാഗോ സോഷ്യല് ക്ലബ്ബിന്റെ ഈ ഓണാഘോഷത്തിലേക്കും വടംവലി മത്സരത്തിലേക്കുമുള്ള എല്ലാ കായികപ്രേമികളെയും ചിക്കാഗോ സോഷ്യല് ക്ലബ്ബ് ഒരിക്കല്ക്കൂടി സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

വിശദവിവരങ്ങള്ക്ക് : അലക്സ് പടിഞ്ഞാറേല് 0018479625880, സജി മുല്ലപ്പള്ളില് 0018479128172
സിറിയക് കൂവക്കാട്ടില് 0016306733382, ജോസ് മണക്കാട്ട് 0018478304128
Website : chicagosocialclub.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.