ന്യൂറൊഷേല്‍: അമേരിക്കയിലെ ഏറ്റവും വലിയഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 23 ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ അതി വിപുലമായ രീതിയിൽ നടത്തുന്നു. ന്യൂ റോഷലിൽ ഉള്ള ആൽബർട്ട് ലിണാർഡ് സ്കൂളില്‍ വെച്ചാണ് (25 Gerada Ln , New Rochelle , NY 10804 ) ആണ് ഓണഘോഷം ഒരുക്കിയിരിക്കു ന്നത്. ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും, അമേരിക്കയിലെ മറ്റ് പ്രമുഖ കലാകാരന്മാരുടെയും കലാകാരികളുടെയും ഡാൻസ് പ്രോഗ്രാമുകൾ, ഗാനമേള ,മിമിക്രി തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാൻ പറ്റുന്ന കലാപരിപാടികൾ ആണ് അണിയിച്ചു ഒരുക്കിയിട്ട്ള്ളത്.
നാൽപ്പത്തിരണ്ടു ഓണം കണ്ട അപൂര്‍വ്വ സംഘടനകളിൽ ഒന്നാണ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ. എല്ലാ വർഷവുംആഘോഷിക്കുന്ന നമ്മുടെ ഓണാഘോഷം മാവെലിതമ്പുരാന്റെ കാലഘട്ടത്തെ തിരികെ കൊണ്ടുവരുന്ന ഒരു പ്രതീതി കൂടിഉണ്ടാക്കുന്നു.മത സൗഹാർദ്ധത്തിന്റെ സംഗമ വേദി കൂടിയാണ് വെസ്റ്റ് ചെസ്റ്ററിന്റെ ഓണാഘോഷം. എല്ലാവർഷവും നൂതനമായ കലാപരിപാടികളാലും വിവിഭവ സമർത്ഥമായ സദ്യകൊണ്ടും എന്നും അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ ഒന്നാക്കിമാറ്റാൻ അസോസിയേഷന്റെ ഭാരവാഹികൾ എന്നും ശ്രദ്ധിക്കാറുണ്ട്. ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്ചെസ്റ്റര്‍ , ന്യൂ യോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ആന്റോ വർക്കി , ട്രഷറര്‍ ബിപിൻ ദിവാകരൻ, വൈസ് പ്രസിഡന്റ് ഷയിനി ഷാജൻ , ജോയിന്റ് സെക്രട്ടറി ലിജോ ജോൺ , ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഡോ. ഫിലിപ്പ് ജോർജ് എന്നിവര്‍ അറിയിച്ചു. ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് പ്രേവേശനം സൗജന്യം
Comments