You are Here : Home / USA News

വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പ് ആചരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 30, 2017 11:02 hrs UTC

ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോട് അനുബന്ധിച്ചു ആണ്ടുതോറും നടത്തപ്പെടാറുള്ള എട്ടുനോമ്പാചരണവും, പുണ്യ ശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടെ ദുഖ്‌റോനോ പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാളും സെപ്റ്റംബര്‍ 2 ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 9 ശനിയാഴ്ച വരെ എട്ടു ദിവസങ്ങളിലായി ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 2 ശനിയാഴ്ച, ഇടവക വികാരി വന്ദ്യ ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആരംഭിക്കും. അന്നേ ദിവസം, കാലം ചെയ്ത പുണ്യശ്ലോകനും വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയുടെ വളര്‍ച്ചയില്‍ ഏറെ തല്പരനുമായിരുന്ന മലങ്കരയുടെ പ്രകാശ ഗോപുരം അബൂന്‍ മോര്‍ ബസേലിയോസ് പൗലൂസ് ദ്വിദീയന്‍ കാതോലിക്കാ ബാവയുടെ ഇരുപത്തിയൊന്നാമതു ദു:ഖ്‌റോനോ പെരുന്നാള്‍ പ്രത്യേക പ്രാത്ഥനകളോടും നേര്‍ച്ചവിളമ്പോടും കൂടെ നടത്തും. തുടര്‍ന്ന് റെവ. ഡീക്കന്‍ ബെല്‍സണ്‍ കുര്യാക്കോസ് (ഡയറക്ടര്‍, സണ്‍ഡേ സ്കൂള്‍ അസോസിയേഷന്‍) വചന ശ്രുശൂഷ നടത്തുന്നതും ആയിരിക്കും.

 

 

 

തുടര്‍ന്ന്, 2 മണി മുതല്‍ അമേരിക്കന്‍ റെഡ് ക്രോസിന്‍റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പും ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 3 ഞായറാഴ്ച, ക്‌നാനായ അതിഭദ്രാസന ആര്‍ച്ച്ബിഷപ് ആയുബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 4 മുതല്‍ 8 വരെ എല്ലാ ദിവസവും സന്ധ്യ നമസ്കാരവും, മദ്ധ്യസ്ഥപ്രാര്‍ത്ഥനയും തുടര്‍ന്ന് ഗാനശുശ്രൂഷയും തിരുവചനഘോഷണവും ഉണ്ടായിരിക്കും. സുവിശേഷ പ്രാസംഗികരായ ഡീക്കന്‍ വിവേക് അലക്‌സ് (സെന്‍റ് മേരീസ്, ബെര്‍ഗെന്‍ഫീല്‍ഡ്) നാലാം തീയതിയും; റെവ. ഫാദര്‍ ഗീവര്‍ഗീസ് ചാലിശ്ശേരി (വികാരി, സെന്‍റ് മേരീസ് വെസ്റ്റ് നയാക്കു) സെപ്റ്റംബര്‍ അഞ്ചാം തീയതിയും; റെവ. ഫാദര്‍ വറുഗീസ് പോള്‍ (വികാരി, സെന്‍റ് എഫ്രേം കത്തീഡ്രല്‍, വിപ്പനി) സെപ്റ്റംബര്‍ ആറാം തീയതിയും; റെവ. ഫാദര്‍ രാജന്‍ പീറ്റര്‍ (വികാരി, സെന്‍റ് പീറ്റേഴ്‌സ് & സെന്‍റ് പോള്‍സ്, മാസ്സപിക്വ) സെപ്റ്റംബര്‍ ഏഴാം തീയതിയും; ഡീക്കന്‍ അജീഷ് മാത്യു, മാറ്റ് കുര്യാക്കോസ് എന്നിവര്‍ സെപ്റ്റംബര്‍ എട്ടാം തീയതിയും ധ്യാനത്തിനും വചനശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കും . വി: ദൈവമാതാവിന്റെ പെരുന്നാള്‍ ദിവസമായ സെപ്റ്റംബര്‍ ഒന്‍പതാം തീയതി രാവിലെ 8:30ന് അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ചുബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭി.യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയെ ഇടവക ജനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നതും, തുടര്‍ന്നു അഭി. മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തിലും വന്ദ്യ കോര്‍എപ്പിസ്‌കോപ്പാമാരുടെ സഹകാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നതാണ്. തുടര്‍ന്ന് പ്രദിക്ഷണവും, നേര്‍ച്ച വിളമ്പോടും കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കുന്നതായിരിക്കും. പെരുന്നാള്‍ ഏറ്റം സമുചിതമാക്കുവാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടവക ചെയ്തു കഴിഞ്ഞു. മഹാപരിശുദ്ധയായ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയപ്പെട്ടു ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടി നോമ്പാചരണത്തിലും പെരുന്നാളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി. റെവ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ: (518) 9286261 (വികാരി & പ്രസിഡന്റ്), റെവ. ഫാദര്‍ ജെറി ജേക്കബ്: (845) 5199669 (സഹ വികാരി), ജെഫി തോമസ്: (914) 4390991 (വൈസ് പ്രസിഡന്റ്), ബോബി കുര്യാക്കോസ്: (845) 5960424 (സെക്രട്ടറി), ഐസക് വര്‍ഗീസ്: (914) 3301612 (ട്രസ്റ്റി), ബൈജു വര്‍ഗീസ്: (914) 3491559 (ജോയിന്റ് സെക്രട്ടറി).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.