ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കാന്‍സര്‍ അവബോധം ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള ചാരിറ്റിക്കു വേണ്ടി ടാലന്റ് ഷോ നടത്തുന്നു. ഒക്ടോബര്‍ 28-ന് വൈകുന്നേരം 4 മണി മുതലാണ് പരിപാടി നടക്കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം സെന്റ് ക്രിസ്റ്റഫര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിനും, തിരുനവന്തപുരത്തുള്ള തണല്‍ വീടിനും നല്‍കുന്നതാണ്. കാന്‍സര്‍ എന്ന മനുഷ്യനെ കാര്‍ന്നുതിന്നുന്ന മഹാരോഗം മൂലം ഇന്ന് ലോക ജനസംഖ്യയുടെ നല്ലൊരു ഭാഗവും കഷ്ടപ്പെടുന്നു. ആധുനിക കാലഘട്ടത്തില്‍ വൈദ്യശാസ്ത്രം ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴും പുത്തന്‍ കണ്ടുപടിത്തങ്ങളില്ക്കൂടി മനുഷ്യായുസ് കൂട്ടുവാന്‍ വേണ്ടി ശ്രമിക്കുമ്പോഴും, വൈദ്യശാസ്ത്രത്തിനു തന്നെ കാന്‍സറിന്റെ ഭീകരതയില്‍ നിന്നും മനുഷ്യനെ രക്ഷിക്കുവാന്‍ കഴിയാതെ വരുന്നു. എന്നാല്‍ ഇവിടെ ഒരുപറ്റം യുവജനങ്ങള്‍ കാന്‍സര്‍ അവബോധവും അതിന്റെ ഭീകരതയും, നേരത്തെ തന്നെ രോഗലക്ഷണങ്ങളെ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയും ജനഹൃദയങ്ങളിലേക്ക് എത്തിക്കുവാന്‍ പ്രവര്‍ത്തിക്കുന്നു. വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ ഇതിന്റെ ഫണ്ട് ശേഖരണത്തിനായി തയാറാക്കുന്നു. ഈ നല്ല ഉദ്യമത്തില്‍ പങ്കെടുക്കുവാന്‍ സംഘാടകര്‍ മനുഷ്യസ്നേഹികളായ ഫിലാഡല്‍ഫിയ നിവാസികളേയും സുഹൃത്തുക്കളേയും ക്ഷണിക്കുന്നു. ടിക്കറ്റ് നിരക്ക്: മുന്‍കൂട്ടി 8 ഡോളര്‍, കൗണ്ടര്‍ 10 ഡോളര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: മില്ലി ഫിലിപ്പ് (215 620 6209), ജെസ്സിലി അലക്സ് (215 450 1032).
Comments