You are Here : Home / USA News

മിഷിഗണ്‍ മലയാളി അസോസിയേഷന്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 01, 2017 10:31 hrs UTC

ഫോമായിലും ഫൊക്കാനയിലും സജീവ പങ്കാളിത്തം വഹിക്കുന്ന മിഷിഗണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മിഷിഗണ്‍ മലയാളി അസോസിയേഷന്‍ ഒക്‌ടോബര്‍ 14-ാം തീയതി നോര്‍ത്ത്‌വില്‍ റിക്രിയേഷന്‍ സെന്റര്‍ ഹില്‍സൈഡില്‍ വച്ച് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നു. സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് എന്നീ ഇനങ്ങളിലായിരിക്കും പ്രധാന മത്സരങ്ങള്‍. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ എത്രയും നേരത്തെ രജിസ്റ്റര്‍ ചെയ്യണമെന്നും പ്രസ്തുത ടൂര്‍ണ്ണമെന്റിലേക്ക് ഏവരെയും ക്ഷണിക്കുകയും ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു ഉമ്മന്‍ (പ്രസിഡന്റ്) 248 709 5411, ബിജോയ്‌സ് തോമസ് കവണാന്‍ 248 761 9979, ജെയ്‌സ് കണ്ണച്ചാന്‍പറമ്പില്‍ 248 250 2327, ചാള്‍സ് തോമസ് 586 565 2332, ബിജു നൊച്ചിയില്‍ 517 414 1846.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.