ന്യൂയോർക്ക്: വാർത്തകളായാലും എന്റെർടെയ്ൻമെന്റ് പരിപാടികളായാലും, ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യാനെറ്റിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 (ന്യൂയോർക്ക് സമയം) മണിക്ക് ഡിഷ് നെറ്റ് വർക്കിലും, ഐ.പി.ടി.വി. സിസ്റ്റത്തിൽ 8 മണിക്കും (ന്യൂയോർക്ക് സമയം)പ്രക്ഷേപണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പിൽ ഈയാഴ്ച്ച, ഹ്യൂസ്റ്റണിൽ ആഞ്ഞടിച്ച ഹാർവ്വി കൊടുങ്കാറ്റ് വിതച്ച കെടുതികളുടെ വിശേഷങ്ങളും വിവിധ സന്നധ സംഘടനകൾ സഹായഹസ്തങ്ങളുമായി എത്തുന്നതിന്റെ നേർക്കാഴ്ച്ചകളും കാണാം.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 7-ആമത്തെ കൺവൻഷന്റെ പ്രശക്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് ഈ എപ്പിസോഡിൽ. ഏഷ്യാനെറ്റിന്റെ ഒഫീഷ്യൽ ക്യാമറാമാൻ ഷിജോ പൗലോസിനും, ന്യൂയോർക്കിൽ നിന്നുള്ള ബിനു തോമസിനുമാണ് ഈ വർഷത്തെ ക്യാമറാമാനുള്ള എക്സലൻസി അവാർഡുകൾ ലഭിച്ചത്.
ശേഷം ന്യൂയോർക്കിൽ വച്ചു നടന്ന ഇന്ത്യൻ സ്വാതന്ത്രിയ ദിനാഘോഷങ്ങളുടെ നേർക്കാഴ്ച്ചകളും, 2018 ഫിലഡൽഫിയയിൽ നടക്കാൻ പോകുന്ന ഫൊക്കാനയുടെ കൺവൻഷന്റെ ചിക്കാഗോയിൽ വച്ചു നടന്ന കിക്കോഫ് ബഹുമാനപ്പെട്ട കൃഷി മന്ത്രി സുനിൽ കുമാർ ഉത്ഘാടനം ചെയ്തതിന്റെ ഭാഗങ്ങളും കാണാം.
എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകൾ നിറഞ്ഞതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
വിനോദ് കൊണ്ടൂർ ഡേവിഡ്
Comments