You are Here : Home / USA News

തകര്‍ന്നുപോയ ഹൂസ്റ്റണ്‍ നഗരത്തിന് സഹായഹസ്തവുമായി ഫൊക്കാനയും

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Sunday, September 03, 2017 12:29 hrs UTC

ഹാര്‍വി ചുഴലിക്കാറ്റിനും തുടര്‍ന്നുണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തിനും ശേഷം തകര്‍ന്നുപോയ ഹൂസ്റ്റണ്‍ നഗരത്തിന് സഹായഹസ്തവുമായി ഫൊക്കാനയും . ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകിച്ച് ഇന്ത്യന്‍ സമൂഹത്തിനും മലയാളി സമൂഹത്തിനും ഒരു സഹായമായി തീരുവാന്‍ എല്ലാ മലയാളി സംഘടനകളും ഒത്തുരുമ്മിച്ചു പ്രവർത്തിക്കണമെന്ന്,എല്ലാ സംഘടനകളെയും ഒരു കുടക്കീഴില്‍ അണിനിരത്തി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കണമെന്നും ഫൊക്കാന ആഗ്രഹകം പ്രകടിപ്പിച്ചു . ഫൊക്കാന അതിന്റെ അംഗസംഘടനകളുമായി സഹകരിച്ചായിരിക്കും സഹായമെത്തിക്കുന്നതന്നു ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ് അറിയിച്ചു. പ്രകൃതി ദുരന്തം ഉണ്ടായപ്പോൾ തന്നെ ദുരിതക്കെടുതികള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ഫൊക്കന മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.എബ്രഹാം ഈപ്പന്റെ നേതൃത്വത്തിൽ അൻപത് അംഗ സഹായക കമ്മറ്റി രൂപീകരിക്കുകയും ഫൊക്കാന മുൻ പ്രസിഡന്റ് ജി.കെ. പിള്ള , റീജിണൽ വൈസ് പ്രസിഡന്റ് പൊന്നുപിള്ള എന്നിവർ ദുരിതാശ്വാസ പ്രവർത്തങ്ങൾ ക്രോഡീകരിക്കാൻ നേതൃത്വം നൽകുകയും ചെയ്‌തു. വെള്ളപ്പൊക്കത്തിന് കുറവുണ്ടെങ്കിലും പല വീടുകളിലും ക്ലീനിങ്ങിനും, ഗവണ്മെന്റ് സഹായം ലഭിക്കുന്നതിന്മെക്കെ ഇപ്പോഴും സഹായക കമ്മിറ്റി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇനിയാണ് ശരിക്കുമുള്ള സഹായം ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടതെന്ന് ജി.കെ. പിള്ള ഭിപ്രായപെട്ടു. ഫൊക്കനയുടെ നേതൃത്വത്തിൽ ഒരു ദുരിതാശ്വാസ ഫണ്ട് സമാഹരിക്കാൻ തിരുമാനിച്ചു, അമേരിക്കയിലെയും കാനഡയിലെയും റീജണൽ പ്രസിഡന്റ്മാരുടെ നേതൃത്വത്തിൽ അംഗസംഘടനകളുമായി സഹകരിച്ചായിരിക്കും ഫണ്ട് സമാഹരിക്കുക.ജി. കെ. പിള്ള ചെയര്‍മാനായിള്ള റിലീഫ് കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിക്കാനും ഫൊക്കാന ശേഹരിക്കുന്ന ദുരിതാശ്വാസ ഫണ്ട്, റിലീഫ് ഫണ്ടിനും കൈമാറുന്നതായിരിക്കും.ഫൊക്കാനയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഫൌണ്ടേഷന്റെ നേത്ര്യത്തിൽ ഏകോപിപ്പിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാന്‍ താല്‍പര്യമുള്ളവർ എത്ര ചെറിയ തുകകൾ ആയാലും സംഭാവന നൽകി ഇതിൽ ഭാഗമാഗണമെന്നു ഫൊക്കാന ആവശ്യപ്പെട്ടു.നൂറ്ക്കണക്കിന് മലയാളി കുടുംബങ്ങളാണ് പ്രളയത്തിനുശേഷമുള്ള ദുരിതമനുഭവിയ്ക്കുന്നത്. അനേക ആളുകളുടെ ഭവനങ്ങളും വാഹനങ്ങളും ഇപ്പോഴും വെള്ളത്തിനടയിലാണ്. ദുരന്തബാധിതപ്രദേശങ്ങളായ മിസോറി സിറ്റി, ഷുഗര്‍ലാന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി ഇന്ത്യന്‍ മലയാളി കുടുംബങ്ങളാണ് പ്രളയക്കെടുതികള്‍ അനുഭവിയ്ക്കുന്നത്.കാരുണ്യം വേണ്ടയിടത്ത്‌ സഹായ ഹസ്‌തമാകുവാന്‍ നമ്മക്ക് കഴിയണം. ഇതിനു എല്ലാവരുടെയും സഹായ സഹകരങ്ങൾ ആവിശ്യമാണെന്നു ഫൊക്കന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗിസ്, എക്സി. വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ,അസോ. സെക്രെട്ടറി ഡോ . മാത്യു വർഗിസ്,ഫൌണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ എന്നിവർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.