ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ മലയാളി സംഘടനയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം സെപ്തംബര്‍ 16 ശനിയാഴ്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ആഘോഷിക്കുന്നു. ഉച്ചയ്ക്ക് 12:00 മണിമുതല്‍ വൈകീട്ട് 5:00 മണിവരെ ലിഷാകില് മിഡില്‍ സ്കൂള്‍ (68 വാട്ടര്‍മാന്‍ അവന്യൂ, ആല്‍ബനി, ന്യൂയോര്‍ക്ക് 12205) ഓഡിറ്റോറിയത്തിലാണ് "ഓണം പൊന്നോണം" എന്ന പേരിലുള്ള ആഘോഷങ്ങള്‍ അരങ്ങേറുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പരമ്പരാഗത രീതിയില്‍ തൂശനിലയിലാണ് ഓണ സദ്യ വിളമ്പുന്നതെന്ന് സെക്രട്ടറി മിലന് അജയ് പറഞ്ഞു. 1993-ല്‍ ആരംഭിച്ച അസ്സോസിയേഷന്റെ ജൂബിലി വര്‍ഷം കൂടി കണക്കിലെടുത്ത് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മഹാബലിക്ക് വരവേല്പ്, തിരുവാതിര, വിവിധയിനം കലാപരിപാടികള്‍ എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ വര്‍ഷത്തെ ഓണാഘോഷം ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളികള്‍ക്ക് അവിസ്മരണീയമായ അനുഭൂതിയുളവാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments