You are Here : Home / USA News

പിറവം വാർഷിക സംഗമം സെപ്റ്റംബർ 23 ന്

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Thursday, September 07, 2017 10:26 hrs UTC

ന്യൂയോർക് :പിറവത്തും പരിസരത്തുമുള്ള വടക്കേ അമേരിക്കയിലെ നിവാസികൾ ഒത്തുകൂടുന്നു .1995-ല്‍ ബിനോയ് തെന്നശ്ശേരിയുടെ ഭവനത്തില്‍ കൂടിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 20 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു. പിറവത്ത് പല തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ എത്തിക്കാന്‍ ഇക്കാലയളവില്‍ പിറവം സംഗമത്തിന് കഴിഞ്ഞു. പിറവം നേറ്റീവ് അസോസിയേഷന്റെ ഈ വർഷത്തെ വാർഷിക സംഗമം യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസ്‌ റെസ്റ്റോറന്റ് ( 1727 Central Park Ave, Yonkers, NY 10710)വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു .പിറവം നിവാസികളായ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിനൊപ്പം ,"പിറവത്തു എന്തുണ്ട് വിശേഷം"എന്ന സ്പെഷ്യൽ പരിപാടിയും ഉണ്ടായിരിക്കും സ്‌നേഹവിരുന്നോടെ ചടങ്ങുകൾ സമാപിക്കും ,ഈ സൗഹൃദയ കൂട്ടായ് മയിലേക്കു പിറവം നിവാസികളായ ഏവരും ക്ഷണിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് മനോഹർ തോമസ് (പ്രസിഡന്റ് )917 501 0173 വി യു പൗലോസ് നാമക്കുഴി (സെക്രട്ടറി )516 502 2355

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.