You are Here : Home / USA News

മാര്‍ക്ക് കുടുംബസംഗമം ഒക്ടോബര്‍ 28ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 14, 2017 12:49 hrs UTC

റെസ്പിരേറ്ററി കെയര്‍ വാരാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന മലയാളി അസ്സോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈ വര്‍ഷത്തെ കുടുംബസംഗമം ഒക്ടോബര്‍ 28 ശനിയാഴ്ച മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് പാരീഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്. സായാഹ്നം 6 മണിയ്ക്ക് സോഷ്യല്‍ ഹവറോടുകൂടി ആരംഭിയ്ക്കുന്ന ആഘോഷ പരിപാടികള്‍ രാത്രി 11 മണിവരെ തുടരുന്നതാകും. റെസ്പിരേറ്ററി കെയര്‍ പ്രൊഫഷനിലേയും, അമേരിക്കയിലെ ഇന്‍ഡ്യന്‍ സമൂഹത്തിലേയും പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായി പങ്കെടുക്കും. കുടുംബസംഗമത്തിന്റെ സുഗമവും, കാര്യക്ഷമവുമായ നടത്തിപ്പിനായി വിവിധ കമ്മറ്റികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജോമോന്‍ തെക്കേ പറമ്പില്‍, ഫിലിപ്പ് ജോസഫ് എന്നിവര്‍ ആഘോഷത്തിനുള്ള മുഖ്യ ചുമതല വഹിയ്ക്കും. സമയാ ജോര്‍ജ്ജ്(847-903-0138), ഗീതു ജേക്കബ് (224-305- 6397), ഷൈനി ഹരിദാസ്(630-290-7143) എന്നിവര്‍ ആഘോഷ പരിപാടിയുടെ ഭാഗമായി അവതരിയ്ക്കപ്പെടുന്ന കലാമേളയുടെ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിയ്ക്കും.

 

 

 

 

 

കലാപരിപാടികള്‍ അവതരിപ്പിയ്ക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ ഇവരുമായി ബന്ധപ്പെടുക. ഈ വര്‍ഷത്തെ കുടുംബ സംഗമത്തിന്റെ സവിശേഷതകളില്‍ പ്രധാനം, റെസ്പിരേറ്ററി കെയര്‍ പ്രൊഫഷനില്‍ 25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയിട്ടുള്ള മലയാളികളെ ആദരിയ്ക്കുന്ന ചടങ്ങാണ്. കൂടാതെ പ്രൊഫഷനില്‍ വകുപ്പ് മേധാവികളായി സമീപ ഭാവിയില്‍ ഉയര്‍ത്തപ്പെട്ട മയാളികളേയും ആദരിയ്ക്കപ്പെടുന്നതാണ്. ആദരിയ്ക്കപ്പെടുവാന്‍ അര്‍ഹതയുള്ള വ്യക്തികള്‍ ചടങ്ങിന് ചുമതല വഹിയ്ക്കുന്ന വിജയന്‍ വിന്‍സെന്റുമായി ബന്ധപ്പെടുവാന്‍ മാര്‍ക്ക് എക്‌സിക്യൂട്ടീവ് പ്രത്യേകം താല്‍പര്യപ്പെടുന്നു. ഫോണ്‍-847- 909-1262. റെസ്പിരേറ്ററി കെയര്‍ വാരാഘോഷം കൊണ്ട് ലക്ഷ്യമിടുന്നത്, ആധുനിക ചികിത്സയുടെ അഭിഭാജ്യ ഘടകമായി മാറിയിട്ടുള്ള റെസ്പിരേറ്ററി കെയര്‍ പ്രൊഫഷനേയും അതില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെയും അംഗീകരിയ്ക്കുന്നതിനൊപ്പം, പ്രൊഫഷന്റെ മഹത്വം പൊതു സമൂഹത്തെ വിളിച്ചറിയ്ക്കുക എന്നതുകൂടിയാണ്.

 

 

 

 

നമ്മില്‍ പലര്‍ക്കും നാട്ടില്‍ വച്ച് അപരിചിതമായിരുന്നെങ്കിലും, അമേരിക്കയിലെ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷനില്‍ ഇപ്പോള്‍ മലയാളികളുടെ സാന്നിദ്ധ്യവും, സ്വാധീനവും നിര്‍ണ്ണായകമാണ്. സഹപാഠികള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, സുഹൃത്തുക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ഒപ്പം ആസ്വദിയ്ക്കുവാനും ആഘോഷിയ്ക്കുവാനും കഴിയുന്ന മാര്‍ക്കിന്റെ ഈ കുടുംബസംഗമത്തിലേയ്ക്കും എല്ലാ മലയാളി റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളേയും എക്‌സിക്യൂട്ടീവ് കമ്മറ്റിയ്ക്കു വേണ്ടി പ്രസിഡന്റ് യേശുദാസ്-ജോര്‍ജ്ജ് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.