You are Here : Home / USA News

ചിക്കാഗോ കെ സി എസ് യുവജനോത്സവം സെപ്റ്റംബര്‍ 23 ന്

Text Size  

Story Dated: Friday, September 15, 2017 10:57 hrs UTC

ജോണിക്കുട്ടി പിള്ളവീട്ടില്‍

 

 

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി വര്‍ഷം തോറും നടത്താറുള്ള കെ സി എസ് യുവജനോത്സവം സെപ്റ്റംബര്‍ 23-ാം തിയ്യതി ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടും. ശനിയാഴ്ച രാവിലെ 9 മണിക്ക് കെ സി എസ് പ്രസിഡന്റ് ബിനു പൂത്തുറയുടെ അദ്ധ്യക്ഷതയില്‍ യുവജനോത്സവത്തിന് തിരി തെളിയും. വിവിധ ഇനങ്ങളിലായി നടക്കുന്ന കലാമത്സരങ്ങളില്‍ 400 ല്‍ പരം കുട്ടികള്‍ പങ്കെടുക്കുമെന്ന് കെ സി എസ് എന്റര്‍റ്റൈന്‍മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജോബി ഓളിയില്‍ പറയുകയുണ്ടായി. ഈ വര്‍ഷം ക്‌നാനായ തനിമക്കും പാരമ്പര്യങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ കൊടുത്തുകൊണ്ടുള്ള മത്സരങ്ങളും യുവജനോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

 

സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഷിബു മുളയാനികുന്നേല്‍,ഡിബിന്‍ വിലങ്ങുകല്ലേല്‍, എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. ചിക്കാഗോ കെ സി എസ് പുതു തലമുറക്കായി ചെയ്യുന്ന ഈ യുവജനോത്സവത്തിന്റെ മത്സര ഇനങ്ങള്‍, മത്സരങ്ങള്‍ സംബന്ധിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും എന്റര്‍റ്റൈന്‍മെന്റ് കമ്മറ്റി മെമ്പേര്‍സുമായി താഴെ കൊടുത്തിരുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ജോബി ഓളിയില്‍ (630 487 0415) ഡെന്നി പുല്ലാപള്ളില്‍ (847 644 9418) സജി മാലിതുരുത്തേല്‍ (630 479 0035)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.