You are Here : Home / USA News

ടാമ്പാ കെ.സി.സി.സി.എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളും വടംവലി മത്സരവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 15, 2017 11:08 hrs UTC

ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ യുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ 2017 ഒക്‌ടോബര്‍ 7 ന് ശനിയാഴ്ച ടാമ്പാ യിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്റെറില്‍ വെച്ച് രാവിലെ 10 മണിക്ക് അത്യധികം വാശിയേറിയ വടംവലി മത്സരത്തോടുകൂടി ആരംഭിക്കുന്നതായിരിക്കും . അമേരിക്കയിലെ വിവിധ ക്‌നാനായ സംഘടനകളില്‍ നിന്നുമുള്ള പല ടീമുകളും ഈ മത്സരത്തില്‍ പങ്കെടുക്കുന്നതാണ്. വൈകുന്നേരം 6 മണിക്ക് പരിശുദ്ധ കുര്‍ബാനയും അതേത്തുടര്‍ന്നു അമേരിക്കയിലെയും വിദേശത്തുനിന്നുമുള്ള നേതാക്കന്മാര്‍ പങ്കെടുക്കുന്ന സമ്മേളനവും നടക്കും . അതിനുശേഷം വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഊജ്ജ്വല കലാപരിപാടികളും ഊണ്ടായിരിക്കുന്നതാണ് . ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്തു അതിനെ വിജയിപ്പിക്കണമെന്നു എല്ലാവരെയും അറിയിക്കുന്നതോടൊപ്പം അതിലേക്ക് ഹാര്‍ദ്ദവമായി ക്ഷണിക്കുകയും ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ മാധവപ്പള്ളില്‍ (കെ.സി.സി.സി.എഫ് പ്രസിഡന്റ്) 813 504 2991, ജയിംസ് പുളിക്കത്തൊട്ടിയില്‍ (ജൂബിലി ചെയര്‍മാന്‍) 813 504 2991

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.