You are Here : Home / USA News

മോട്ടോര്‍ സൈക്കിള്‍ കളവു വര്‍ദ്ധിക്കുന്നതിനെതിരെ മുന്നറിയിപ്പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 18, 2017 12:39 hrs UTC

നോര്‍ത്ത് സൈഡ്(ചിക്കാഗോ): നോര്‍ത്ത് സൈഡിലുള്ള വീടുകളില്‍ നിന്നും മോട്ടോര്‍ ബൈക്കുകള്‍ മോഷണം വര്‍ദ്ധിച്ചുവരുന്നതായും, ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ചിക്കാഗോ പോലീസ് മുന്നറിയിപ്പു നല്‍കി. വൈകീട്ട് മുതല്‍ അര്‍ദ്ധരാത്രി വരെയുള്ള സമയങ്ങളിലാണ് കൂടുതല്‍ മോഷണം നടക്കുന്നതെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബര്‍ 13 വരെ ഒറ്റ മാസത്തിനുള്ളില്‍ ഏഴോളം മോട്ടോര്‍ ബൈക്കുകള്‍ മോഷണം പോയതായി പരാതി ലഭിച്ചിട്ടുണ്ട്. വീടുകളില്‍ സൂക്ഷിച്ചിരുന്ന ബൈക്കുകളാണിതെല്ലാമെന്നും പോലീസ് പറയുന്നു. വെസ്റ്റ് മെല്‍റോസ്, നോര്‍ത്ത് റാവന്‍സ് വുഡ്, നോര്‍ത്ത് പൈന്‍ഗ്രോവ്, നോര്‍ത്ത് മംഗോളിയ, നോര്‍ത്തു കാനന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ മോഷണങ്ങള്‍ നടന്നിട്ടുള്ളത്. ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മോഷണങ്ങളെ കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 911, അല്ലെങ്കില്‍ ബ്യൂറോ ഓഫ് ഡിറ്റക്റ്റീവ് 312 744 8263 എന്ന നമ്പറിലോ വിളിച്ചറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.