You are Here : Home / USA News

സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് പുനഃ:സംഘടിപ്പിച്ചു

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Wednesday, September 20, 2017 10:35 hrs UTC

ന്യൂജേഴ്‌സി : പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് ഇടവകയില്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) പുനഃ:സംഘടിപ്പിച്ചു. സംഘടനയ്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. അമേരിക്കയിലെ ചിക്കാഗോ ആസ്ഥാനമായുള്ള സീറോ മലണ്ടബാര്‍ കത്തോലിക്കാ രൂപതയുടെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) യുടെ ന്യൂ ജേഴ്‌സി സെന്‍റ് ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ ഇടവകയിലെ ശാഖയുടെ പ്രവര്‍ത്തനങ്ങള്‍ പുനരുജീജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി റവ : ഫാദര്‍ ജേക്കബ് ക്രിസ്റ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് 2017 2019 വര്‍ഷങ്ങളിലേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. ജോയ് ചാക്കപ്പന്‍ (പ്രസിഡന്റ്), ടോം സെബാസ്റ്റ്യന്‍ (സെക്രട്ടറി), ജോസഫ് ഇടിക്കുള (ട്രഷറര്‍), (വൈസ് പ്രസിഡന്റ്) മരിയ തൊട്ടുകടവില്‍, (ജോയിന്റ് സെക്രട്ടറി) ആല്‍ബര്‍ട്ട് ആന്റണി, (ജോയിന്റ് ട്രഷറര്‍) സോജന്‍ ജോസഫ്, (നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ) എല്‍ദോ പോള്‍ എന്നിവര്‍ ഭാരവാഹികളായും കമ്മറ്റിയിലേക്ക് ഇടവക ട്രസ്റ്റിമാരായ ജോംസണ്‍ ഞാലിമ്മാക്കല്‍,തോമസ് തൊട്ടുകടവില്‍ കൂടാതെ ബോബി അലക്‌സാണ്ടര്‍, ഫ്രാന്‍സിസ് പള്ളുപ്പെട്ട,സാമുവേല്‍ ജോസഫ്, എന്നിവരെയും ഓഡിറ്ററായി ബോബി വടശ്ശേരിലിനെയും യോഗം തിരഞ്ഞെടുത്തു.

 

 

 

 

 

 

സഭയുടെ വളര്‍ച്ചയില്‍ കരുതലും സംരക്ഷണവുമായി പ്രവര്‍ത്തിക്കാനും അത്മായരുടെ നന്മയും ആദ്ധ്യാത്മിക വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമാകാനും പുതിയ നേതൃത്വത്തിന് സാധിക്കുമാറാകട്ടെയെന്ന് റവ : ഫാദര്‍ ജേക്കബ് ക്രിസ്റ്റി ആശംസിച്ചു, സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇടവകയുടെ പൂര്‍ണ പിന്തുണ ഉണ്ടാവുമെന്ന് ഇടവക ട്രസ്റ്റിമാരായ ജോംസണ്‍ ഞാലിമ്മാക്കല്‍,തോമസ് തൊട്ടുകടവില്‍ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.