You are Here : Home / USA News

ഹൂസ്റ്റണില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 30ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, September 21, 2017 11:15 hrs UTC

ഹൂസ്റ്റണ്‍: ഹാര്‍വി ദുരന്തക്കെടുതിയില്‍ വേദനയനുഭവിയ്ക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതിനും ദൈവത്തിന്റെ വലിയ കരുതലിന് നന്ദി കരേറ്റുന്നതിനുമായി സ്പ്രിംഗ്‌സ് ഇന്റര്‍നാഷ്ണല്‍ മിനിസ്ട്രീസിന്റെ(Springs International Ministries) ആഭിമുഖ്യത്തില്‍ ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 30ന് ശനിയാഴ്ച വൈകുന്നേരം 6 മണിയ്ക്ക് സ്റ്റാഫോഡിലുള്ള സെന്റ് ജോണ്‍സ് ക്‌നാനായ ദേവാലയത്തില്‍ (8802, Brand Lane, Stafford, TX-77477) വച്ചാണ് കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നത്. പ്രമുഖ ദൈവശാസ്ത്രജ്ഞനും അസീസി മാസികയുടെ ചീഫ് എഡിറ്ററും പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗകന്‍ ഫാ.ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ കോണ്‍ഗ്രിഗേഷന്‍ അംഗവും കപ്പൂച്ചിയന്‍ വൈദികനുമായ ഫാ.തോമസ് കണ്ണന്താനം തിരുവചന പ്രഘോഷണത്തിന് നേതൃത്വം നല്‍കും. 'പരിശുദ്ധാത്മാവ്' എന്ന വിഷയത്തെ ആധാരമാക്കിയുള്ള ഗഹനമായ തിരുവചനചിന്തകള്‍ ശ്രവിച്ച് അനുഗ്രഹം പ്രാപിയ്ക്കുവാന്‍ ജാതി മത ഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ.സഖറിയാ.പി.-713 501 8861 അനൂപ് ചെറുകാട്ടൂര്‍- 727 255 3650 ഫിലിപ്പ് പതിയില്‍-832 389 0257 രവി വര്‍ഗീസ്- 281 499 4593

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.