You are Here : Home / USA News

നോര്‍ത്ത് ഈസ്റ്റ് ഡേകെയര്‍ ഫിലാഡല്‍ഫിയായുടെ ഈവര്‍ഷത്തെ ഓണം വര്‍ണ്ണാഭമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 21, 2017 11:19 hrs UTC

ഫിലാഡല്‍ഫിയ: ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടെ വന്നമാവേലിയെ എല്ലാവരും ചേര്‍ന്ന് വരവേറ്റു. നോര്‍ത്ത് ഈസ്റ്റ്‌ഡേകെയര്‍ അഡ്മിനിസ്‌ട്രേഷസ് അന്ന ഉഫ്ബര്‍ഗ്, അലക്‌സ് ഉഫ്ബര്‍ഗ്, വിശിഷ്ട അതിഥി ഫാ.എം.കെ .കുര്യാക്കോസ് എന്നിവര്‍ ഭദ്രദീപംതെളിയിച്ച് സമ്മേളനം ഉദ്ഘാടനംചെയ്തു. തുടര്‍ന്ന് മാവേലിയായി വന്ന ജെയിംസ്പീറ്റര്‍ ഏവര്‍ക്കും ഓണാശംസ നേര്‍ന്നു. ഒട്ടുംവൈകാതെ തന്നെ ഏതൊരുമലയാളിയുടേയും രുചിയോര്‍മ്മകള്‍ ഉണര്‍ത്തുന്ന ഓണസദ്യ ആരംഭിച്ചു.കേരളത്തനിമയാര്‍ന്ന ഓണവിഭവങ്ങളും ഗൃഹാതുരത്വമുണര്‍ത്തുന്ന ആ ചാരങ്ങളും പിന്‍പറ്റിക്കൊണ്ടുള്ള ആസമൃദ്ധിയുടെ ഇഷ്ടഭോജനം ജനങ്ങള്ക്ക് ഏറെ ഹൃദ്യവും ആവേശവുമായി. ഫാ.എം.കെ .കുര്യാക്കോസ് ഓണസന്ദേശം നല്‍കി. തുടര്‍ന്ന് ഡേകെയര്‍ കോഓര്‍ഡിനേറ്റര്‍ പി.സി.ചാണ്ടിയും സംസാരിച്ചു.

 

 

 

ടെംപിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നേഴ്‌സ്മാരായ ഷേര്‍ലി ജോസഫ്, ജൂലിയറ്റ് ജോണ്‍, ഷീബലിയോ, റ്റിസ്സാ തുടിയന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നഹെല്‍ത്ത ്‌ഫെയര്‍അംഗങ്ങള്‍ക്ക് ഏറെഅറിവ് പകരുന്നതായിരുന്നു. വിവിധകലാപരിപാടികളോടെ സമാപിച്ച ഓണാഘോഷചടങ്ങുകള്‍ക്ക് ഡേകെയര്‍ സ്റ്റാഫുകളായ ജെയിംസ്പീറ്റര്‍, വത്സല ജേക്കബ്, സലോമി ചാസി, സജി മാത്യു, പോപ്പിവര്ഗീസ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി. സോളമന്‍, ആകാശ്, ജിനുതുടങ്ങിയവര്‍ ചെണ്ടമേളങ്ങള്‍ക്കു നേതൃത്വംനല്‍കി. ഓണപരിപാടികള്‍ക്ക് ഡേകെയര്‍ കോഓര്‍ഡിനേറ്റര്‍ പി.സി.ചാണ്ടി എം.സിയായി നേതൃത്വം നല്കി. ഡേകെയര്‍നെ പ്രതിനിധീകരിച്ചു ജോണ്‍ ജോര്‍ജ് നന്ദിപ്രകാശനം നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.