You are Here : Home / USA News

പെന്‍സില്‍ ഡ്രോയിങ്ങ്, വാട്ടര്‍ കളറിംഗ് മത്സരം ഡാളസ്സില്‍ ഒക്ടോബര്‍ 14 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, September 23, 2017 08:16 hrs UTC

ഗാര്‍ലന്റ് (ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റേയും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററിന്റേയും ആഭിമുഖ്യത്തില്‍ 'ആര്‍ട്ട് കോംപറ്റീഷന്‍ 2017' ഒക്ടോബര്‍ 14 ശനിയാഴ്ച രാവിലെ 9.30 മുതല്‍ കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്നു. നാല് ഗ്രൂപ്പുകളായാണ് മത്സരം നടക്കുക. ആറ് വയസ്സിന് താഴെ, ഏഴിനും എട്ടിനും, ഒമ്പതിനും പത്തിനും, പതിനൊന്നിനു മുകളില്‍. മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവരുടെ ചിത്രങ്ങള്‍ ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷണല്‍ പീസ് പോസ്റ്റര്‍ മത്സരത്തില്‍ സമര്‍പ്പിക്കും. പീസ് പോസ്റ്റര്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് 5000 ഡോളര്‍ കാഷ് പ്രൈസും, അവാര്‍ഡും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുവാനെത്തുന്നവര്‍ ആവശ്യമായ ഉപകരണങ്ങളുമായി എത്തിച്ചേരേണ്ടതാണ്. മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ഇല്ലെങ്കിലും നേരത്തെ വിവരമറിയിക്കുന്നത് പ്രയോജനകരമാണെന്ന് സംഘാടകര്‍ അറിയിച്ചു. കേരള അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചതാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹരിദാസ് തങ്കപ്പന്‍- 214 908 5686 അനശ്വര്‍ മാമ്പിള്ളില്‍- 214 997 1385 സുധീര്‍ പി- 972 325 1409

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.