You are Here : Home / USA News

ജീവന്‍ പകുത്തു നല്‍കി ജീവിത പങ്കാളി, സഹായഹസ്തവുമായി കെ. എസ്. ഐ.യു.എസ്. എ.

Text Size  

Story Dated: Tuesday, September 26, 2017 11:19 hrs UTC

വര്‍ഗീസ് പ്ലാമ്മൂട്ടില്‍

 

കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ രമ്യ എന്ന 27 വയസുകാരി കിഡ്‌നി തകരാറുമൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി ഡയാലസിസിലൂടെ ജീവന്‍ നിലനിര്‍ത്തിവരികയായിരുന്നു. നാലുമാസം ഗര്‍ഭിണിയായിരിക്കെ യാദൃശ്ചികമായി ഉണ്ടായ ഗര്‍ഭച്ഛിദ്രത്തിന്റെ കാരണം മനസ്സിലാക്കാനുള്ള പരിശോധനകള്‍ ചെയ്തപ്പോഴാണ് രമ്യയുടെ കിഡ്‌നികള്‍ക്ക് തകരാറുണ്ടെന്നും അതുമൂലമാണ് ഗര്‍ഭച്ഛിദ്രം നടന്നതെന്നും മനസ്സിലായത്. ഒരു അമ്മയാകാനുള്ള രമ്യയുടെ സ്വപ്നം ഇതോടെ തകര്‍ന്നു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന രമ്യക്കും കുടുംബത്തിനും തുടര്‍ച്ചയായ ഡയാലസിസും താങ്ങാന്‍ ബുദ്ധിമുട്ടായി. പെയിന്ററായ ഭര്‍ത്താവിനും കുടുംബത്തിനും താങ്ങാനാവാത്ത സ്ഥിതിയിലെത്തി നില്‍ക്കെ രമ്യക്ക് കിഡ്‌നി കൊടുക്കുവാന്‍ സ്വന്തം അമ്മതന്നെ മുമ്പോട്ടു വന്നെങ്കിലും അറുപതുവയസ്സായ അമ്മയുടെ കിഡ്‌നി ഫലവത്താകില്ലെന്നു പരിശോധനകളില്‍ വ്യക്തമായി.

 

 

 

മറ്റു ദാദാക്കളെ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടായ സാഹചര്യത്തില്‍ രമ്യയുടെ ഭര്‍ത്താവു സ്വന്തം കിഡ്‌നി നല്‍കുവാന്‍ തയ്യാറായി. പരിശോധനയില്‍ ഭര്‍ത്താവിന്റെ കിഡ്‌നി അനുയോജ്യമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ ചെയ്യുവാന്‍ ഡോക്ടര്‍മാര്‍ തയ്യാറായെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം നീട്ടിവയ്ക്കപ്പെടുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് രമ്യയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിവുള്ള സഹായമെത്തിക്കുവാന്‍ കേരള സാനിട്ടേഷന്‍ ഇനീഷ്യറ്റീവ് യു.എസ്. എ. യുടെ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ഈരാറ്റുപേട്ട ഞ.ക.ങ.ട ആശുപത്രിയിലെ നെഫ്രോളജിസ്റ്റായ ഡോ. മഞ്ജുളയുടേയും ആശുപത്രി അധികൃതരുടേയും സാക്ഷിപത്രങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കുശേഷം ശസ്ത്രക്രിയയുടെ ചിലവിന്റെ ഒരു ഭാഗം വഹിക്കാമെന്ന് കെ. എസ്. ഐ.യു.എസ്. എ. ഉറപ്പു കൊടുത്തു. ഒപ്പം സഹായഹസ്തവുമായി ആശുപത്രിയിലെ ഡോക്ടര്‍മാരും, അധികൃതരും കൈകോര്‍ത്തപ്പോള്‍ ഒരു പുതിയ ജീവിതമെന്ന രമ്യയുടെ സ്വപ്നങ്ങള്‍ക്കു ചിറകുമുളയ്ക്കുകയായിരുന്നു.

 

 

 

അങ്ങനെ അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ പങ്കിട്ട ദമ്പതികള്‍ ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. ഭര്‍ത്താവില്‍ നിന്നും പറിച്ചു നടപ്പെട്ട വൃക്കയുടെ പ്രവര്‍ത്തനം രമ്യയുടെ ശരീരീക പ്രവര്‍ത്തനവുമായി സമന്വയിപ്പിക്കുന്നതിനുള്ള മരുന്നുകളും മറ്റും ഏതാനും മാസങ്ങളോളം തുടരേണ്ടി വരും. ഇതിനുള്ള കൈത്താങ്ങലിനായി K.S..I. USA 'Go Fund Me' കാമ്പയിനിലൂടെ ധനശേഖരണത്തിനുള്ള ഒരു ശ്രമം ആരംഭിച്ചു. ഈ സദുദ്യമത്തില്‍ സുമനസ്സുകളായ അമേരിക്കന്‍ മലയാളികളുടെ സഹായ സഹകരണം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സംഭാവനകള്‍ക്കു നികുതി ഒഴിവ് ലഭ്യമാ ണ്. നിങ്ങളുടെ സംഭാവനകള്‍ ഗോ ഫണ്ട് മീ വെബ് സൈറ്റിലൂടെയോ, https://www.gofundme.com/kerala-sanitation-initiative കെ. എസ്. ഐ. യു. എസ്. എ. യുടെ ബാങ്ക് അക്കൗണ്ടിലൂടെയോ നല്‍കുവാന്‍ സാധിക്കുന്നതാണ്. Pay to the order of: Wells Fargo Bank , NA-NJ ; 021200025. For Deposit only. Kerala Sanitation & Health Initiative USA Inc. NJ. A/C no: 1469244691. You can also send check payable to KSI-USA, PO Box 16, New Milford, NJ-07646.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.