You are Here : Home / USA News

ഇന്‍സ്പിറേഷന്‍ മ്യൂസക്‌നൈറ്റ് ഡാളസില്‍ ഒക്ടോബര്‍ 1ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 27, 2017 10:21 hrs UTC

ഡാളസ്: മലയാള ക്രൈസ്തവ കൂട്ടായ്മകളില്‍ ഏറെ പ്രചാരം നേടിയ 40ലേറെ മാരാമണ്‍ കണ്‍വന്‍ഷന്‍ ഗാനങ്ങള്‍ ഉള്‍പ്പടെ 150ലധികം ക്രൈസ്തവ ഗാനങ്ങളുടെ രചയിതാവ് ശ്രീ.അനിയന്‍ വര്‍ഗീസ് തന്റെ അനുഭവകഥകള്‍ വിശദീകരിക്കുന്ന ഹൃദയാവര്‍ജ്ജകമായ ഒരു ഇന്ററാക്ടീവ് മ്യൂസിക്കല്‍ ഈവനിംഗ് ഡാളസ് മലയാളികള്‍ക്കായി ഒരുക്കപ്പെടുന്നു. ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം 5.30 മുതല്‍ 7.45 വരെ കരോള്‍ട്ടണ്‍ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പാലില്‍ (2116 Old Denton Rd. Carrollton) വച്ചു നടത്തപ്പെടുന്ന ഈ പ്രത്യേക പരിപാടിയില്‍ 'ടീം ഇന്‍സ്പിറേഷന്‍സ്' സംഗീതമൊരുക്കും. വിവിധ ചര്‍ച്ച് ക്വയറുകളുടെ ആലാപനവും പ്രത്യേക അനുഭവമാകും. പരിപാടിക്കുശേഷം ഭക്ഷണവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.