You are Here : Home / USA News

ശ്രീനാരായണ ദേശീയ കണ്‍വെന്‍ഷന്റെ പ്രഥമ രജിസ്‌ട്രേഷന് തുടക്കം കുറിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 27, 2017 10:30 hrs UTC

ന്യൂയോര്‍ക്ക്: 2018 ജൂലൈ 19 മുതല്‍ 22 വരെ ന്യൂയോര്‍ക്കില്‍ നടക്കുന്ന ശ്രീനാരായണ ദേശീയ കണ്‍വെന്‍ഷന്റെ പ്രഥമ രജിസ്‌ട്രേഷന് ന്യൂയോര്‍ക്കിലെ ന്യൂ ഹൈഡ് പാര്‍ക്കിലുള്ള വൈഷ്ണവ ക്ഷേത്രത്തില്‍ വെച്ച് തുടക്കം കുറിച്ചു. സെപ്റ്റംബര്‍ 24ന് രാവിലെ 10 മണിക്ക് നടന്ന ചടങ്ങ് സ്വാമി മുക്താനന്ദ യതി തിരികൊളുത്തി ഉത്ഘാടനം ചെയ്തു. വടക്കെ അമേരിക്കയിലെ ശ്രീനാരായണവിശ്വാസികളുടെ കൂട്ടായ്ന്മയായ FSNONA യുടെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങില്‍ ന്യൂയോര്‍ക്ക് എസ് എന്‍ എ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചെയര്‍മാന്‍ സഹൃദയപ്പണിക്കര്‍, FSNONA ചെയര്‍മാന്‍ വാസുദേവന്‍ കല്ലുവിള, FSNONA വൈസ് പ്രസിഡന്റ് ഡോ.ജയ്‌മോള്‍ സുജിത് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. FSNONA ജനറല്‍ സെക്രട്ടറി സജീവ് ചെന്നാട്ട്, ട്രഷറര്‍ സുനില്‍കുമാര്‍ കൃഷ്ണന്‍, രവിന്ദ്രന്‍ രാഘവന്‍, പ്രസന്ന ബാബു, ജനാര്‍ദ്ധനന്‍ ഗോവിന്ദന്‍, പി.കെ.രാധാകൃഷണന്‍, ന്യൂ യോര്‍ക്ക് എസ് എന്‍ എ ഓഫ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ രാമകൃഷ്ണന്‍, രേണുക സുരേഷ്ബാബു, മായ ഷൈജു എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

 

 

ഗുരുദേവദര്‍ശനത്തിലെ ആത്മീയതയും ഭൌതികതയും കുട്ടികളെ പരിചയപ്പെടുത്തുക, ഗുരുദേവ കൃതികളുടെ പഠനം, ആലാപനം, സംഗീത-നൃത്ത കലാരൂപങ്ങള്‍, യോഗ എന്നിവക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് 2018 ജൂലൈയില്‍ നടത്തുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ FSNONA ഭാരവാഹികളെ ബന്ധപ്പെടുക. സജീവ് ചെന്നാട്ട് (9179790177), സുധന്‍ പാലയ്ക്കല്‍ (3479934943), സുനില്‍ കൃഷ്ണന്‍ (5162257781)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.