You are Here : Home / USA News

"പൂമരം" ഷോ ഒക്ടോബർ 15ന് ന്യൂജേഴ്സിയിൽ

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Monday, October 02, 2017 11:57 hrs UTC

ന്യൂജേഴ്സി: എം ബി എൻ ഫൗണ്ടേഷൻ ന്യൂജേഴ്സി മലയാളികൾക്കായി അവതരിപ്പിക്കുന്ന "പൂമരം" ഷോ ഒക്ടോബർ 15ന് വൂഡ്ബ്രിഡ്ജ് മിഡിൽ സ്‌കൂൾ (525 Barron Ave, Woodbridge, NJ 07095) ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4 മണിക്കാരംഭിക്കും. ഇതിനോടകം അമേരിക്കയിലെ പല സംസ്ഥാനങ്ങളിൽ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയ ഈ വർഷത്തെ ഏറ്റവും മികച്ച ഷോ ആണ് ഗായിക വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ നടക്കുവാൻ പോകുന്നതെന്ന് എം ബി എൻ ഫൗണ്ടേഷൻ ചെയർമാൻ മാധവൻ ബി നായർ പറഞ്ഞു . എം ബി എൻ ഫൗണ്ടേഷന്റെ ഉത്‌ഘാടനം പൂമരം ഷോയ്ക്കു മുന്നോടിയായി നടക്കും. ന്യൂജേഴ്സിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ മാധവൻ ബി നായർ ആരംഭിച്ച പ്രസ്ഥാനമാണ് എം ബി എൻ ഫൗണ്ടേഷൻ. 'പ്രോമോട്ടിങ് സ്‌കിൽസ്,സപ്പോർട്ടിങ് ഹെൽത്ത് "എന്ന ആശയത്തോടെയാണ് എം ബി എൻ ഫൗണ്ടേഷൻ രൂപീകരിച്ചിക്കുന്നത്.

 

 

 

 

 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളിലെ കഴിവുകൾ വികസിപ്പിക്കുക, നിർധനരായ കാൻസർ രോഗികൾക്ക് ചികിത്സയ്ക്കുള്ള സഹായം നൽകുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ ഫൗണ്ടേഷനുണ്ട് . അമേരിക്കയിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന പരിപാടികളിൽ നിന്നും വളരെ വ്യത്യസ്തത നിറഞ്ഞതാകും വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന "പൂമരം" ഷോ. മലയാളികളുടെ കുടുംബങ്ങളിലെ സ്വന്തം അംഗത്തെപ്പോലെ നാം കാണുന്ന കലാകാരിയായ വൈക്കം വിജയലക്ഷ്മിയുടെ ആദ്യത്തെ അമേരിക്കൻ ഷോ കൂടിയാണ് പൂമരം. ആദ്യം പാടിയ സിനിമാപാട്ടുകൊണ്ട് തന്നെ സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന ഗായികയാണ് വിജയലക്ഷ്മി. എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ “സെല്ലുലോയിഡി"ലെ കാറ്റേ കാറ്റേ എന്നു തുടങ്ങുന്ന ഗാനം മലയാളക്കരയാകെ അലയടിച്ചു. ആ പാട്ട് ഒരിക്കലെങ്കിലും മൂളാത്തവർ കുറവായിരിക്കും.

 

 

 

 

 

ആദ്യ പാട്ടിനു തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണ്ണയ സമിതിയുടെ പ്രത്യേക പരാമർശത്തിന് അർഹയായി. മാത്രമല്ല,വിജയലക്ഷ്മിയുടെ വേറിട്ട ആലാപന ശൈലി പരക്കെ അംഗീകരിക്കപ്പെട്ടു. പുല്ലാംകുഴലിൽ നാദവിസ്മയം തീർക്കുന്ന ചേർത്തല രാജേഷും, ബിനോയിയും അടങ്ങുന്ന സംഘം ഒരുക്കുന്ന സംഗീതവിരുന്നും ഇതോടൊപ്പം അവതരിപ്പിക്കും. ഡയമണ്ട് നെക്ക്ലേസിലൂടെ മലയാള സിനിമയിലെത്തി ഒപ്പത്തിലെ പോലീസ് ഓഫിസർ വരെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ചലച്ചിത്ര നടി അനുശ്രീയും , രൂപശ്രീ, സജ്‌ന നജാം, ശ്രുതി തമ്പി, ഷാജു തുടങ്ങിയവർ അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ കാണികൾക്കു ആവേശമാകും.സ്റ്റേറ്റ് ഫിലിം അവാർഡ് ജേതാവ് സജ്‌ന നജാം ആണ് നൃത്ത സംവിധാനം നിർവഹിക്കുന്നത്.

 

 

 

"മുത്തേ പൊന്നേ പിണങ്ങല്ലേ' എന്ന ഹിറ്റ് പാട്ട് എഴുതി ഈണം പകര്‍ന്ന അരിസ്റ്റോ സുരേഷ്, അനുകരണ കലയുടെ മുടിചൂടാ മന്നൻ ആയ അബിയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന കോമഡി ഷോയും, നടൻ അനൂപ് ചന്ദ്രനും, ആക്ഷൻ ഹീറോ സുരേഷും ഒരുക്കുന്ന കോമഡി സ്കിറ്റുകളും പുതിയ അനുഭവമാകും നമുക്ക് സമ്മാനിക്കുക. മിന്നലേ ജീനു, വിനീത്, അഭിഷ് എന്ന പുതു തലമുറയിലെ കലാകാരൻമാർ പൂമരത്തിനൊപ്പം ന്യൂജേഴ്സിയിലെ കാണികളെ വിസ്മയിപ്പിക്കുവാൻ എത്തും. "പൂമരം " ഷോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: മാധവൻ ബി നായർ, ചെയർമാൻ, 732 718 7355 വിനീത നായർ, പി ർ ഒ, 732 874 3168

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.