You are Here : Home / USA News

മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുമായുള്ള മുഖാമുഖം ഞായറാഴ്ച 3 മണിക്ക്

Text Size  

Story Dated: Wednesday, October 04, 2017 11:57 hrs UTC

സുനില്‍ ട്രൈസ്റ്റാര്‍

 

ന്യൂയോര്‍ക്ക്: 2017 ജൂലൈ 3 ലെ സുപ്രീ കോടതി വിധിയെത്തുടര്‍ന്ന്, ബെയ്‌റൂട്ടിലെ പാത്രിയര്‍ക്കാ ആസ്ഥാനത്തെത്തി പരി.മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ സന്ദര്‍ശന ഉദ്ദേശ്യങ്ങളും നിലപാടുകളും പങ്കുവയ്ക്കുന്നു. യുണൈറ്റഡ് മീഡിയാ പ്ലാറ്റ്‌ഫോമിലുള്ള പ്രവാസി ചാനലിലെ മുഖാമുഖം പരിപാടിയിലാണ് മാര്‍ നിക്കോളോവോസ്, പ്രവാസി ചാനല്‍ പ്രതിനിധി ജോര്‍ജ് തുമ്പയിലുമായി സംസാരിക്കുന്നത

 

 

 

ഒക്ടോബര്‍ 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ്(ന്യൂയോര്‍ക്ക് സമയം) 3 മണിക്കാണ് ഇത് സംപ്രേക്ഷണം ചെയ്യുന്നത്. രണ്ട് സഭാ വിഭാഗങ്ങള്‍ തമ്മിലുള്ള ജോയിപ്പിന് സാദ്ധ്യതകള്‍, കോടതി വിധിയുടെ അത്യന്തിക ലക്ഷ്യം, പരി.പാത്രിയര്‍ക്കീസ് ബാവയുടെ നിലപാടുകള്‍/ സമീപനം, പരി. കാതോലിക്കാ ബാവയുടെ താല്‍പര്യങ്ങള്‍ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ കിട്ടുന്ന ഈ 'മുഖാമുഖം' പരിപാടി എക്‌സ്‌ക്ലൂസീവ് ആയി കാണുവാന്‍ പ്രവാസി ചാനല്‍ വെയ്ക്കുകയേ വേണ്ടൂ. പ്രോഗ്രാം പ്രൊഡ്യൂസര്‍ ജേക്കബ് മാനുവല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.