You are Here : Home / USA News

ഫോമാ ഗ്രേറ്റ് ലേക്ക്‌സ് റീജിയന്റെ യുവജനോത്സവത്തില്‍ ചിത്രരചന

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, October 05, 2017 10:56 hrs UTC

ഡിട്രോയിറ്റ്: നോര്‍ത്ത് അമേരിക്കയുടെ അങ്ങോളം ഇങ്ങോളം 69 അംഗ സംഘടനകളുമായി പടര്‍ന്നു കിടക്കുന്ന അമേരിക്കന്‍ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) തടാകങ്ങളുടെ നാടായ മിഷിഗണ്‍, മിനസോട്ട, വിസ്‌കോണ്‍സിന്‍ സംസ്ഥാനങ്ങള്‍ കൂടി ചേര്‍ന്ന് രൂപീകരിച്ച ഫോമാ ഗ്രേറ്റ് ലേക്ക്‌സ് റീജിയന്റെ യുവജനോത്സവത്തിന്റെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടക്കുന്നു. ഒക്ടോബര്‍ 15ന് യുവജനോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ അവസാനിക്കുന്നതു കൊണ്ട്, കുട്ടികളും മുതിര്‍ന്നവരും എത്രേയും പെട്ടെന്ന് രജിസ്‌ട്രേഷന്‍ പ്രോസസ്സ് വെബ് സൈറ്റിലൂടെയോ (www.fomaagreatlakes.com) ഫോണിലൂടെയോ വിളിച്ച്, പൂര്‍ത്തിയാക്കണമെന്ന് റീജണല്‍ വൈസ് പ്രസിഡന്റ് റോജന്‍ തോമസ് അഭ്യര്‍ത്ഥിച്ചു.

 

 

 

 

വളരെ യൂസര്‍ ഫ്രണ്ട്‌ലി ആയിട്ടു ചെയ്തിട്ടുള്ള വെബ് സൈറ്റ്, ആര്‍ക്കു വേണമെങ്കിലും അനായാസം രജിസ്റ്റര്‍ ചെയ്യാം. വിവിധ പ്രായപരിധിയില്‍പെട്ടവര്‍ക്ക് പങ്കെടുക്കാനായി വിവിധ ഗ്രൂപ്പുകളായിട്ടാണ് മത്സരങ്ങള്‍ നടത്തുന്നത്. സോളോ മത്സരത്തില്‍ ഇന്ത്യന്‍ ലൈറ്റ് മൂസിക്ക്, ഇന്ത്യന്‍ ക്ലാസ്സിക്കല്‍, നോണ്‍ ക്ലാസ്സിക്കല്‍ ഇംഗ്ലീഷ്, മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, സിനിമാറ്റിക്ക്, ഫോക്ക്, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്ക് (സ്ട്രിങ്ങ് / വിന്റ്), പെര്‍ക്കഷന്‍, പ്രസംഗം മലയാളം, ഇംഗ്ലീഷ്, ക്രിയേറ്റീവ് പെര്‍ഫോമന്‍സ്, കൂടാതെ 26 വയസ്സില്‍ മുകളിലുള്ളവര്‍ക്കായി തങ്ങളുടെ കഴിവുകള്‍ തെളിയിക്കാന്‍ "വീ ഗോട്ട് ടാലന്റ്" എന്ന മത്സരവും ഉണ്ടാകും. ഗ്രൂപ്പ് മത്സരങ്ങളില്‍ ഗ്രൂപ്പ് സോങ്ങ് (നോണ്‍ ക്ലാസ്സിക്കല്‍), ഗ്രൂപ്പ് ഡാന്‍സ് (ക്ലാസ്സിക്കല്‍), ഗ്രൂപ്പ് ഡാന്‍സ് (നോണ്‍ ക്ലാസ്സിക്കല്‍), തിരുവാതിര, ഒപ്പന, മാര്‍ഗ്ഗം കളി എന്നിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, റീജണല്‍ തലത്തില്‍ രണ്ടു വിഭാഗങ്ങളായി തിരിച്ച് (10 വയസ്സ് താഴെയുള്ളവരും, 11 വയസ്സും മുകളിലുള്ളവരും) ചിത്ര രചന മത്സരവും, ഫാന്‍സി ഡ്രസ് മത്സരവും ഗ്രേറ്റ് ലേക്ക്‌സ് റീജിയന്‍ നടത്തുന്നുണ്ട്. ഗ്രേറ്റ് ലേക്ക്‌സ് യുവജനോത്സവത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് അഭിലാഷ് പോളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റോജന്‍ തോമസ് 248 219 1352 വിനോദ് കൊണ്ടൂര്‍ ഡേവിഡ് 313 208 4952 അഭിലാഷ് പോള്‍ 248 252 6230 ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ 248 251 2256

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.