You are Here : Home / USA News

ഫോമാ അന്താരാഷ്ട്ര കൺവൻഷൻ വൈസ് ചെയർമാനായി ജോസ് മണക്കാട്ട്.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, October 13, 2017 12:34 hrs UTC

ചിക്കാഗോ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) ആറാമത് അന്തർദേശീയ കൺവൻഷന്റെ വൈസ് ചെയർമാനായി, ചിക്കാഗോയിൽ നിന്നുള്ള ജോസ് മണക്കാട്ടിനെ നിയമിച്ചു. വളരെ വർഷങ്ങളായി ചിക്കാഗോയിലും പരിസര പ്രദേശത്തുമുള്ള സാമൂഹിക സാംസ്ക്കാരിക സംഘടനാ പ്രവർത്തനങ്ങളിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ജോസ്, 2018 ജൂൺ 21 മുതൽ 24 വരെ നടക്കുന്ന ഫോമാ അന്താരാഷ്ട്ര കൺവൻഷൻ വിജയിപ്പിക്കുന്നതിൽ ഒരു മുതൽ കൂട്ടായിരിക്കും എന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു. ചിക്കാഗോയുടെ അടുത്ത സിറ്റിയായ ഷാംബർഗിലെ പ്രശസ്തമായ 5 സ്റ്റാർ ഹോട്ടലും കൺവൻഷൻ സെന്ററുമായ റെനസൻസ് ഹോട്ടലിൽ വച്ചാണ് കൺവൻഷൻ നടത്തപ്പെടുന്നത്. മലയാളി ദേശീയ സംഘടനകളുടെ ഉത്ഭവം തന്നെ, നോർത്ത് അമേരിക്കയിൽ അങ്ങോളം ഇങ്ങോളം ചിതറി പാർക്കുന്ന എല്ലാ മലയാളികൾക്കും രണ്ടു വർഷത്തിൽ ഒരിക്കൽ ഒരുമിച്ചു കൂടുവാനുള്ള ഒരു അവസരവും, ഒപ്പം ഫാമിലി ബന്ധങ്ങളും സുഹൃത്ത് ബന്ധങ്ങളും ഊട്ടി ഉറപ്പിച്ചു നല്ല നാടൻ ഭക്ഷണം കഴിച്ചു നാടൻ കലകളെ അല്ലെങ്കിൽ കേരളാ സംസ്ക്കാരത്തിന്റെ ഒരു അംശമെങ്കിലും പുതു തലമുറയെ കാണിക്കാനുള്ള ഒരു അവസരം എന്നിവയൊക്കെയാണ്. 
ഫോമാ ഇന്റർനാഷണൽ ഫാമിലി കൺവൻഷൻ എന്നു പേരു നൽകിയിരിക്കുന്ന കൺവൻഷന്റെ ചെയർമാൻ സണ്ണി വള്ളിക്കളമാണ്. അദ്ദേഹത്തിന്റെ കൂടെ യുവജന പ്രതിനിധിയായി ജോസ് മണക്കാട്ട് കൂടി വരുന്നതോടു കൂടി, ഈ കൺവഷൻ ഒരു ഫാമിലി കൺവൻഷൻ ആയിരിക്കുമെന്നതിൽ ഒരു സംശയവുമില്ല എന്ന് ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ് മോളോപറമ്പിലും, ട്രഷറാർ ജോസി കുരിശിങ്കലും പറഞ്ഞു. ഫോമാ കൺവൻഷന്റെ വൈസ് ചെയർമാൻ പതിവിയിലേക്ക് തന്നെ തിരഞ്ഞെടുത്തതിൽ തന്റെ സന്തോഷവും നന്ദിയും ജോസ് മണക്കാട്ട് രേഖപ്പെടുത്തി. ജോസ് മണക്കാട്ട്, ഫോമാ സെൻട്രൽ റീജിയന്റെ സജീവ പ്രവർത്തകനും, പത്ത് വർഷത്തിലധികമായി അമേരിക്കൻ മലയാളി സാംസ്ക്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായി പ്രവർത്തിച്ചും വരുന്നു. ഫോമാ കുറിച്ചും, അന്താരാഷ്ട്ര ഫാമിലി കൺവൻഷനെ കുറിച്ചു അറിയുവാനും രജിസ്റ്റർ ചെയ്യുവാനും സന്ദർശിക്കുക www.fomaa.net
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.