You are Here : Home / USA News

ഇന്ത്യന്‍ കോണ്‍സുലാര്‍ ക്യാംപ് കോളേജ് സ്റ്റേഷനിൽ ഒക്ടോബര് 14 നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 14, 2017 12:24 hrs UTC

കോളേജ് സ്റ്റേഷൻ:കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) ഒക്ടോബര് 14 നു കോളേജ് സ്റ്റേഷനിൽ ഏകദിന കോണ്‍സുലര്‍ ക്യാംപ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് ക്യാംപ് നടക്കുന്നത്.(സ്ഥലം :പവലിയൻ റൂം #110 ,ടെക്സാസ് എ &എം യൂണിവേഴ്സിറ്റി ,കോളേജ് സ്റ്റേഷൻ) . യുഎസ് പാസ്പോര്‍ട്ട് കൈവശം ഉള്ളവര്‍ ഒസിഐ കാര്‍ഡും, വിസ, റിണന്‍സിയേഷന്‍ ഓഫ് ഇന്ത്യന്‍ നാഷണാലിറ്റി തുടങ്ങിയ അപേക്ഷകള്‍ പൂരിപ്പിച്ചു ആവശ്യമായ രേഖകള്‍ സഹിതം ക്യാമ്പില്‍ വരികയാണെങ്കില്‍ ഓഫീസര്‍മാര്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയതിനുശേഷം ഹൂസ്റ്റണിലുള്ള സികെജിഎസ് ഓഫീസിലേക്ക് അയച്ചു കൊടുക്കാവുന്നതാണ്. ഏകദിന വിസ ക്യാമ്പില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് പുതുക്കല്‍, പുതിയതായി അപേക്ഷിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷകളുമായി എത്തിയാല്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി നല്‍കുമെന്നും അധികൃതരുടെ അറിയിപ്പില്‍ പറയുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് : 713 626 2148

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.