You are Here : Home / USA News

പമ്പ-ഫൊക്കാന ടാലന്റ് കോമ്പറ്റീഷനും കലാസന്ധ്യയും ഫിലാഡല്‍ഫിയായില്‍

Text Size  

Story Dated: Wednesday, October 18, 2017 11:21 hrs UTC

ജോര്‍ജ്ജ് ഓലിക്കല്‍

 

പമ്പ മലയാളി അസ്സോസിയേഷനും ഫൊക്കാനയും സംയുക്തമായി ടാലന്റ് മത്‌സരങ്ങള്‍ സംഘടിപ്പിക്കുന്നു.ഒക്‌ടോബര്‍ 28 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1:00 മുതല്‍ ടാലന്റ് മത്‌സരങ്ങള്‍ ആരംഭിക്കും. ഫിലാഡല്‍ഫിയ സെന്റ്‌തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് (608 Welsh Road, Philadelphia, PA 19115) മത്‌സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. രണ്ട് വിഭാഗങ്ങളിലാണ് മത്‌സരങ്ങള്‍ ജുനിയര്‍ (7 വയസ് മുതല്‍ 12 വയസ്സുവരെയും) സീനിയര്‍ (13 വയസ്സ് മുതല്‍ 17 വയസ്സുവരെയും). പ്രസംഗം, ഗാനാലാപനം, നൃത്തം എന്നീ ഇനങ്ങളിലാണ് മത്‌സരങ്ങള്‍ നടക്കുക. വൈകുന്നേരം 6:30-ന് ഫിലാഡല്‍ഫിയായിലെ കലാകാരന്മാരും, കലാകാരികാരികളും പങ്കെടുക്കുന്ന കലാസന്ധ്യ അരങ്ങേറും.

 

 

 

ഫൊക്കാനയുടെ ദേശീയ നേതാക്കളും ഫിലാഡല്‍ഫിയായിലെ സാമൂഹിക സാസ്ക്കാരിക നേതാക്കളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ വിജയികള്‍ക്ക് കാഷ് അവാര്‍ഡും, പ്രശംസപത്രവും സമ്മാനിക്കും 2018-ല്‍ ഫലാഡല്‍ഫിയായില്‍ അരങ്ങേറുന്ന ഫൊക്കാന കണ്‍വന്‍ഷന് മുന്നോടിയായി നടക്കുന്ന ടാലന്റ് മത്‌സരത്തിലേക്ക് ഏവരെയുംസ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയും പമ്പ പ്രസിഡന്റ് അലക്‌സ് തോമസും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഫൊക്കാന പ്രോഗ്രാം കോഡിനേറ്റര്‍ ജോര്‍ജ്ജ് ഓലിക്കലും, പമ്പ ആര്‍ട്‌സ് ചെയര്‍മാന്‍ പ്രസാദ് ബേബിയും പരിപാടികള്‍ ഏകോപിപ്പിക്കും. പമ്പ വിമന്‍സ് ഫോറം ചെയര്‍മാന്‍ അനിത ജോര്‍ജ്ജ,് കമ്മറ്റി അംഗങ്ങളായ മോഡി ജേക്കബ്, മിനി എബി, ജോണ്‍ പണിക്കര്‍, സുമോദ് നെല്ലിക്കാല, ഫീലിപ്പോസ് ചെറിയാന്‍, എബി മാത്യു, എന്നിവര്‍ കോഡിനേറ്റ്‌ഴ്‌സായി പ്രവര്‍ത്തിക്കും.ഫൊക്കാന ജനറല്‍ സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളി എന്നിവര്‍ അതിഥികളായെത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: അലക്‌സ് തോമസ് (പ്രസിഡന്റ്) 215 850 5268, ജോര്‍ജ്ജ് ഓലിക്കല്‍ (പ്രോഗ്രാം കോഡിനേറ്റര്‍) 215 873 4365, പ്രസാദ് ബേബി (ആര്‍ട്‌സ് ചെയര്‍മാന്‍) 215 629 6375, മോഡി ജേക്കബ്,്215 667 0802,സുധ കര്‍ത്ത,267 575 7333 അനിത ജോര്‍ജ്ജ,് 267 738 0576, എബി മാത്യു 267 242 4114, ജോണ്‍ പണിക്കര്‍ 215 605 5109, സുമോദ് നെല്ലിക്കാല 267 322 8527 മിനി എബി 267 243 2945

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.