You are Here : Home / USA News

ക്യൂൻസ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ പെരുന്നാൾ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, October 23, 2017 12:15 hrs UTC

ന്യുയോർക്ക്∙ ക്യൂൻസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ കാവൽ പിതാവും സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 115–ാം ഓർമ്മപെരുനാൾ ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. നവംബർ 5 ന് കുർബാനയ്ക്കുശേഷം വികാരി വെരി. റവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പാ കൊടി ഉയർത്തും. നവംബർ 10 വെള്ളിയാഴ്ച 5 മണിക്ക് വെരി. റവ. കെ. ഇ. മത്തായി കോർ എപ്പിസ്കോപ്പാ (പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ) ധ്യാന പ്രസംഗം നടത്തും. 6 മണിക്ക് സന്ധ്യാ നമസ്ക്കാരം. 11 ന് രാവിലെ 8.30 ന് സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ വി. കുർബാനയും റാസയും ഉണ്ടായിരിക്കും. പരിശുദ്ധന്റെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ച് അനുഗ്രഹങ്ങൾ നേടുന്നതിന് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക പിആർഒ ജോസഫ് പാപ്പൻ അറിയിച്ചു.

വിവരങ്ങൾക്ക്: വികാരി വെരി റവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പാ : 718 934 1636, നീൽ സൈമൺ(സെക്രട്ടറി) : 516 661 3968, ജോസ് മാത്യു (ട്രഷറർ) : 631 793 8677. അഡ്രസ്: 987 Elmount Road, N. Valley Stream, NY-11580.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.