You are Here : Home / USA News

ഏഷ്യാനെറ്റ് സ്‌പേസ് സല്യൂട്ട് ടീമിന് ന്യുജേഴ്‌സിയില്‍ സ്വീകരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, October 28, 2017 11:24 hrs UTC

ന്യൂജേഴ്‌സി: അമേരിക്കയിലെത്തിയിരിക്കുന്ന "ഏഷ്യാനെറ്റ് ന്യൂസ് സ്‌പെസ് സല്യൂട്ട്' ടീം അംഗങ്ങള്‍ക്കു കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ)യുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 30-ന് തിങ്കളാഴ്ച 7 മണിക്ക് എഡിസണ്‍ ഹോട്ടലില്‍ വച്ചു സ്വീകരണം നല്‍കുമെന്ന് കെ.സി.സി.എന്‍.എ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, സെക്രട്ടറി ഡോ. ഗോപിനാഥന്‍ നായര്‍, ട്രഷറര്‍ അലക്‌സ് ജോണ്‍ എന്നിവര്‍ അറിയിച്ചു. മുന്‍ കേന്ദ്രമന്ത്രിയും അടൂര്‍ എം.പിയുമായ കൊടിക്കുന്നില്‍ സുരേഷ് സ്വീകരണ യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

 

 

നാനൂറില്‍പ്പരം കുട്ടികളില്‍ നിന്നും ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്മാര്‍ തെരഞ്ഞെടുത്ത 4 കുട്ടികളും, 2 അധ്യാപകരും, ഏഷ്യാനെറ്റ് എഡിറ്റര്‍ എസ്. ബിജു, ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ അടൂര്‍ എന്നിവല്‍ ഉള്‍പ്പടെ 14 അംഗ ടീമാണ് അമേരിക്കയില്‍ എത്തിയിരിക്കുന്നത്. ഭാവിയിലെ ശാസ്ത്രജ്ഞരാകേണ്ട കുട്ടികളെ അനുമോദിക്കുന്ന യോഗത്തിലേക്ക് എല്ലാ മലയാളി സംഘടനാ നേതാക്കളേയും, മലയാളി സുഹൃത്തുക്കളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മൊട്ടയ്ക്കല്‍ 732 887 1066, അനിയന്‍ ജോര്‍ജ് 908 337 1289.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.