You are Here : Home / USA News

സിസ്റ്റര്‍ സ്റ്റേറ്റ് പദ്ധതി - മാത്യു ഗൈ എം പി ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

Text Size  

Story Dated: Wednesday, January 31, 2018 01:34 hrs UTC

സിസ്റ്റര്‍ സ്റ്റേറ്റ് എന്ന ആശയത്തെപ്പറ്റി സംവദിക്കാന്‍ വിക്ടോറിയന്‍ പ്രതിപക്ഷ നേതാവ് (Matthew Guy) മാത്യു ഗൈ എം പി ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുമായി ചേര്‍ന്ന് സിസ്റ്റര്‍ സ്റ്റേറ്റ് ആശയം നടപ്പാക്കുമെന്നും, ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന് വേണ്ടി പ്രത്യേകം ഭൂമിയും കെട്ടിടവും അനുവദിക്കാനുള്ള നടപടികള്‍ എത്രയും പെട്ടന്ന് നടപ്പില്‍ വരുത്തുകയും ചെയ്യും എന്ന് എം പി അറിയിച്ചു! വിക്ടോറിയയിലെ പ്രധാന ഇന്ത്യന്‍ സമൂഹം ആയതുകൊണ്ടു കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് സിസ്റ്റര്‍ സ്റ്റേറ്റ് പദ്ധതി പങ്കാളികളാവുന്നതിന് സാധ്യതയുണ്ട്. ഇന്ത്യന്‍ സമൂഹത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളെ പറ്റിയും ചര്‍ച്ചയും ചോദ്യോത്തരവും നടന്നു. ചെറിയ കുറ്റകൃത്യങ്ങളെ അവഗണിക്കുന്ന പോലീസ് നടപടിയെയും അത് ചെറുകിട കുറ്റവാളികള്‍ക്ക് നല്‍കുന്ന ചെറുതല്ലാത്ത പ്രോത്സാഹനത്തെപ്പറ്റിയും, കൂടാതെ ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം കൈവശം വയ്ക്കുന്ന ശീലം വ്യാപകമായുള്ളതുകൊണ്ട് ഇന്ത്യന്‍ സമൂഹം കവര്‍ച്ചക്കാരുടെ ഈസി ടാര്‍ഗറ്റ് ആയി മാറുന്നതിനെപ്പറ്റിയുമുള്ള ആശങ്കയും കേരളത്തിന്റെ പ്രതിനിധി ഉന്നയിച്ചു. മാത്യു ഗൈ ഈ ആശങ്ക ഉള്‍ക്കൊള്ളുകയും, സീറോ ടോളറന്‍സ് ആശയം വിക്ടോറിയയില്‍ നടപ്പില്‍ വരുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കുകയും ചെയ്തു. ഇന്ത്യന്‍ സമൂഹത്തെ പ്രീതിനിധീകരിച്ചു കൊണ്ട് നീരജ് നന്ദ, അരുണ്‍ പാലക്കലോടി, വാസന്‍ ശ്രീനിവാസന്‍, മോട്ടി വിസ, വിരോഷ് പെരേര, തുടങ്ങിയവര്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.