You are Here : Home / USA News

ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ടൊറന്റോ മലയാളി സമാജം ആദ്യ പ്രസിഡന്റിന്റെ ആശംസകള്‍

Text Size  

Story Dated: Wednesday, April 04, 2018 03:06 hrs UTC

സേതു വിദ്യാസാഗര്‍ (പി.ആര്‍.ഒ)

 

ടൊറന്റോ: ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന ടൊറന്റോ മലയാളി സമാജത്തിന്റെ പ്രഥമ പ്രസിഡന്റ് ഫിലിപ്പ് പാറത്തുണ്ടിയില്‍ ആഘോഷങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. വിശ്രമജീവിതം നയിക്കുന്ന ഫിലിപ്പ് പാറത്തുണ്ടിയിലിന്റെ വസതിയില്‍ എത്തി പ്രസിഡന്റ് ടോമി കോക്കാട്ട്, വൈസ് പ്രസിഡന്റ് ഷിബു ജോണ്‍, സെക്രട്ടറി രാജേന്ദ്രന്‍ തളപ്പത്ത്, കമ്മിറ്റി അംഗം ലിസ് കൊച്ചുമ്മന്‍ എന്നിവര്‍ ആഘോഷങ്ങളിലേക്ക് ക്ഷണിക്കുവാനാണ് എത്തിയത്. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളി സമാജം തുടങ്ങിയതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. ഏപ്രില്‍ 28-നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനും, നവംബര്‍ മൂന്നാം തീയതി നടക്കുന്ന സമാപന ഡിന്നറിലും തീര്‍ച്ചയായും പങ്കെടുക്കുമെന്ന് അറിയിച്ചു. സമാജത്തിനെ സംബന്ധിച്ചടത്തോളം ഫിലിപ്പ് പാറത്തുണ്ടിയിലിന്റെ സാന്നിധ്യം ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നു പ്രസിഡന്റ് ടോമി കോക്കാട്ട് അഭിപ്രായപ്പെട്ടു. സമാജത്തിന്റെ ജീവിച്ചിരിക്കുന്ന എല്ലാ പ്രസിഡന്റുമാരേയും ഇത്തരത്തില്‍ സന്ദര്‍ശിക്കുന്നതിനും ആഘോഷങ്ങളിലേക്ക് ക്ഷണിക്കുവാന്‍ താത്പര്യമുണ്ടെന്നും സെക്രട്ടറി രാജേന്ദ്രന്‍ തളപ്പത്ത് അറിയിച്ചു. സമാജത്തെ ഈ നിലയില്‍ എത്തിച്ചതിനു കഷ്ടപ്പെട്ട എല്ലാവരേയും ഭാരവാഹികള്‍ ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്തു. എറ്റോബിക്കോക്കിലുള്ള മൈക്കിള്‍ പവര്‍ സ്കൂളില്‍ വച്ചു നടക്കുന്ന ആഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.torontomalayaleesamajam.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.