You are Here : Home / USA News

ലൂക്കോസ് കുളത്തിൽ കരോട്ട് നിര്യാതനായി

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Saturday, April 07, 2018 12:26 hrs UTC

ഷിക്കാഗോ∙ലൂക്കോസ് കുളത്തിൽകരോട്ട് (67) ഷിക്കാഗോയിൽ ഏപ്രിൽ 6 വെള്ളിയാഴ്ച നിര്യാതനായി. ഭാര്യ വത്സമ്മ കൈപ്പുഴ നരിച്ചിറയിൽ കുടുംബാംഗമാണ്. കൈപ്പുഴ കുളത്തിൽകരോട്ട് പരേതരായ അബ്രഹാമും മറിയക്കുട്ടിയുമാണ് മാതാപിതാക്കൾ. മക്കൾ: ദീപു (ഫ്ളോറിഡ), ജെയ്സൺ (ന്യൂയോർക്ക്). മരുമക്കൾ: മില്ലി പാലക്കുന്നേൽ. കൊച്ചുമക്കൾ: ലെയ്ലാനി, ലെവി. സഹോദരങ്ങൾ: ജോർജ് കുളത്തിൽകരോട്ട്, സിസ്റ്റർ ജൂഡ് (വിസിറ്റേഷൻ കോൺവെന്റ്), മത്തായി കുളത്തിൽകരോട്ട്, നാൻസി ഏലൂർ.

ഏപ്രിൽ 12ന് വ്യാഴാഴ്ച രാവിലെ 7 മുതൽ 9 വരെ മേവുഡ് സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് ഫൊറോനാപള്ളിയിൽ പൊതുദർശനം നടക്കും. തുടർന്ന് പ്രാർത്ഥനാ ശുശ്രൂഷകൾക്കും ദിവ്യബലിക്കും ശേഷം ഹിൽ സൈഡിലുള്ള ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ സംസ്കാരം നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.