ഹൂസ്റ്റണ്‍: സുപ്രസിദ്ധ കണ്വെന്ഷന് പ്രസംഗകനും വേദപുസ്തക പണ്ഡിതനുമായ റവ. ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു. ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (കഇഋഇഒ) ആഭിമുഖ്യത്തില്‍ നടത്തപെടുന്ന ബൈബിള്‍ കണ്വെന്ഷന് 2018 ലാണ് പുത്തെന്‍പുരക്കല്‍ അച്ചന്റെ തിരുവചന പ്രഘോഷണങ്ങള്‍. ജൂണ്‍ 15,16 (വെള്ളി,ശനി) തീയതികളില്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപെടുന്ന യോഗങ്ങള്‍ വൈകുന്നേരം 6 മണിക്ക് ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും. ദൈവ വചനത്തിന്റെ ആഴമേറിയ മര്‍മ്മങ്ങള്‍ സരസമായ ഭാഷയില്‍ അവതരിപ്പിച്ചു പ്രഭാക്ഷണം നടത്തുന്ന അച്ചന്റെ പ്രഭാഷണ ശൈലി ലോക പ്രസിദ്ധമാണ്. കണ്‍വെന്‍ഷനില്‍ പങ്കെടുത്തു ദൈവവചനം ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ഏവരെയും സന്തോഷ പൂര്‍വം ക്ഷണിക്കുന്നുവെന്നു ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്; വെരി.റവ. സഖറിയ പുന്നൂസ് കോറെപ്പിസ്കോപ്പ (രക്ഷാധികാരി) 713 501 8861 റവ. ഫിലിപ്പ് ഫിലിപ്പ് (പ്രസിഡന്റ്) 713 408 7394 റവ. കെ.ബി. കുരുവിള (പിആര്‍ഒ) 281 636 0327 ടോം വിരിപ്പന്‍ (സെക്രട്ടറി ) 832 462 4596 റജി ജോര്‍ജ് (ട്രഷറര്‍) 713 806 6751
Comments