ഡാളസ്: സൗത്ത് വെസ്റ്റ് ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന്റെ ഫിനാന്‍സ്, പബ്ലിസിറ്റി, സുവനീര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ജൂലൈ 8 മുതല്‍ 11 വരെ ഡാളസ് ഇന്റര്‍ കോണ്ടിനെന്റല് ഹോട്ടലില്‍ വെച്ച് നടക്കുന്ന സൗത്ത് വെസ്റ്റ് ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ക്കുവേണ്ടി റവ.ഫാ. രാജു ദാനിയേല്‍ ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയില്‍ ഫിനാന്‍സ് കണ്‍വീനറായി ജിജു ജോണ്‍, പബ്ലിസിറ്റി കണ്കവീനറായി ബിജി ബേബി, സുവനീര്‍ കണ്‍വീനറായി പ്രിന്‍സ് ഏബ്രഹാം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. സൗത്ത് വെസ്റ്റ് ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ എല്‍സണ്‍ സാമുവേല്‍ ഫാമിലി കണ്‍വെന്‍ഷന്റെ ഒരുക്കങ്ങളെപ്പറ്റിയുള്ള അറിയിച്ചയാണിത്.
Comments