ഡാളസ്: ഡോ. ഉമ്മന്‍സ് ഐ ഹോസ്പിറ്റല്‍ മൈക്രോ സര്‍ജറി സെന്ററിന്റേയും, ചെങ്ങന്നൂര്‍ റോട്ടറി ക്ലബിന്റേയും, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് അലുംമ്നി ഡാളസിന്റേയും, ചെങ്ങന്നൂര്‍ അസോസിയേഷന് ഓഫ് ഡാളസിന്റേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 31-ന് ഡോ. ഉമ്മന്‍സ് ഐ ഹോസ്പിറ്റലില്‍ വെച്ച് നടത്തി. ബോധവത്കരണ ക്ലാസ്, നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ, റെറ്റിനല്‍ ചെക്കപ്പ്, ജനറല്‍ മെഡിക്കല്‍ ചെക്കപ്പ് എന്നിവ ക്യാമ്പില്‍ നടത്തി. ചെങ്ങന്നൂര്‍ അസോസിയേഷന് ഓഫ് ഡാളസ് 50 രോഗികളുടെ തിമിര ശസ്ത്രക്രിയ ആണ് ഏറ്റെടുക്കുന്നത്. ചെങ്ങന്നൂര്‍ അസോസിയേഷന് ഓഫ് ഡാളസ് പ്രസിഡന്റ് ചെറിയാന് അലക്സാണ്ടര്‍, സെക്രട്ടറി ജോണ്‍ ഷെറി, ട്രഷറര്‍ പ്രിന്‍സ് ഏബ്രഹാം, ബാബു വര്‍ഗീസ് എന്നിവാണ് നേതൃത്വം നല്‍കിയത്. ഇതിനുള്ള ഫണ്ട് നല്കിയ എല്ലാവരോടും ചെങ്ങന്നൂര്‍ അസോസിയേഷന് നന്ദി രേഖപ്പെടുത്തി.
Comments