- ഷെവലിയാര്‍ ജെയ്മോന് സ്കറിയ
ഷിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധ പിന്നണി ഗായിക റിമി ടോമി, പ്രശസ്ത സംഗീതജ്ഞനും കീബോര്‍ഡ് വിദഗ്ധനുമായ സ്റ്റീഫന്‍ ദേവസി എന്നിവരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 26-ന് ഞായറാഴ്ച വൈകിട്ട് 6.30-ന് ഷിക്കാഗോയിലുള്ള ഗേറ്റ് വേ (Copernicus Center) തീയേറ്ററില്‍ `സോളിഡ് ഫ്യൂഷന്‍ ടെംപ്റ്റേഷന്‍ 2015' എന്ന സംഗീത സായാഹ്നം നടത്തുന്നതാണ്. ഇവരോടൊപ്പം പ്രശസ്ത പിന്നണി ഗായകരായ പ്രദീപ്് ബാബു, ശ്യാമപ്രസാദ് എന്നിവരും ഗാനങ്ങള്‍ ആലപിക്കുന്നതാണ്. തെന്നിന്ത്യയിലെ പ്രശസ്ത പിന്നണി ഗായിക റിമി ടോമിയോടൊപ്പം, വിരലുകളാല്‍ മാന്ത്രികസംഗീതം ആലപിക്കുന്ന സ്റ്റീഫന്‍ ദേവസിയുടെ ഫ്യൂഷന്‍ ബാന്റ് ഷിക്കാഗോയിലെ മലയാളികള്‍ക്ക് ഒരു നവ്യാനുഭവമായിരിക്കും. പ്രശസ്ത സംഗീതജ്ഞന് സാം ഡി ആണ് ഈ ഷോ സംവിധാനം ചെയ്യുന്നത്. സംഗീതസായാഹ്നത്തിലേക്ക് ഏവരേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി റവ. വര്‍ഗീസ് തെക്കേടത്ത് കോര്‍എപ്പിസ്കോപ്പ (വികാരി) 773 546 8700, ഷെവലിയാര്‍ ജെയ്മോന് സ്കറിയ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 847 370 4330.
Comments