ഇല്ലിനോയ്. ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് ഇല്ലിനോയ് ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 11 മുതല്‍ 3 മണി വരെ മോര്‍ട്ടന്‍ ഗ്രോവിലുളള സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് ഹാളില്‍ ഹെല്‍ത്ത് സ്ക്രീനിംഗ് നടത്തുന്നു. തദവസരത്തില്‍ ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, ബി.എം.ഐ എന്നിവ പരിശോധിക്കുന്നതിനുളള സൌകര്യം ഉണ്ടായിരിക്കും. ഇന്നത്തെ പ്രധാന മരണകാരണങ്ങളായ ഹൃദ്രോഗത്തിന്േറയും സ്ട്രോക്കിന്റേയും പ്രധാന രോഗ ലക്ഷണങ്ങളേക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതായിരിക്കും. പ്രമേഹ രോഗികള്‍ക്കുളള നിര്‍ദേശങ്ങള്‍, ആരോഗ്യപരമായ ഭക്ഷണ ക്രമീകരണ രീതി എന്നിവയെക്കുറിച്ച് സംസാരിക്കുന്നതിനും പ്രഗത്ഭരായ വ്യക്തികള്‍ ലഭ്യമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
പ്രസിഡന്റ് മേഴ്സി കുര്യാക്കോസ് : 773 865 2456
സെക്രട്ടറി ജൂബി വളളിക്കളം : 312 685 5829
വാര്‍ത്ത. ജൂബി വളളിക്കളം
Comments