ആം ആദ്മി പാര്‍ട്ടി അമ്പത് സീറ്റുകള്‍ നേടും: അനിയന് ജോര്‍ജ്
Text Size
Story Dated: Sunday, February 08, 2015 06:47 hrs UTC
ന്യൂജേഴ്സി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ കഴിയുമ്പോള്‍ ആം ആദ്മി പാര്‍ട്ടി അമ്പത് സീറ്റുകള്‍ നേടി വിജയിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി കേരള- യു.എസ്.എ കോര്‍ഡിനേറ്റര്‍ അനിയന് ജോര്‍ജ് പറഞ്ഞു. ഭരിക്കാന്‍ അറിയാതെ 49 ദിവസത്തെ ഭരണത്തിനുശേഷം ഇട്ടെറിഞ്ഞുപോയി എന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണിതെന്നും, ആ ദിനങ്ങള്‍ വീണ്ടും വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതിന്റെ തെളിവായിരിക്കും ഈ വിജയം. നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ പുതുസൂചകമാണ് കേജ്രിവാളും, ആം ആദ്മി പാര്‍ട്ടിയും. പാര്‍ട്ടി മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങള്‍ ഓരോ ഇന്ത്യക്കാരന്റേയും മനസിലുള്ളതാണ്. പുറത്തിറങ്ങിയ എക്സിറ്റ് പോളുകള്‍ എ.എ.പിയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കുന്നവയാണെന്നും അമ്പത് സീറ്റുകല്‍ നേടുമെന്നാണ് തന്റെ നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ടെണ്ണല്‍ നടക്കുമ്പോള്‍ (തിങ്കളാഴ്ച വൈകിട്ട് 9.30 EST) ന്യൂജേഴ്സി രാരിറ്റന്‍ സെന്ററിലുള്ള പാരഡൈസ് റെസ്റ്റോറന്റ് ഹാളില്‍ നടക്കുന്ന വാളന്റിയേഴ്സ് സംഗമത്തില്‍ എല്ലാവരും എത്തിച്ചേരണമെന്നും പ്രത്യേകിച്ച് ഡല്‍ഹി ടെലി കാമ്പയിനിനെ സപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Comments