ഫിലഡല്‍ഫിയ: ഫൊക്കാനയുടെ പ്രമുഖ അംഗ സംഘടനയായ പമ്പയ്ക്ക് പുതിയ പ്രസിഡന്റായി ജോര്‍ജ് ഓലിക്കല്‍ ചുമതലയേറ്റു. അലക്സ് തോമസ് സെക്രട്ടറി. ഫീലിപ്പോസ് ചെറിയാന് ട്രഷറാര്‍. സുധാ കര്‍ത്താ വൈസ് പ്രസിഡന്റ്. ഇവര്‍ നാലുപേരും പമ്പയുടെ മുന്‍ പ്രസിഡന്റുമാര്‍ എന്ന നിലയില്‍ മികച്ച സാമൂഹ്യസേവന സംഘാടകരായി ശ്രദ്ധിക്കപ്പെട്ടവരാണ്.
അമേരിക്കയിലെ മലയാളി യുവാക്കളുടെ ക്യാമ്പസ് വ്യക്തിത്വത്തില്‍ നേരിടേണ്ടിവരുന്ന അക്രമണങ്ങളില്‍ ഉത്ക്കണ്ഠയുള്ള നിലപാടും പോംവഴി തേടലും, `മനീഷി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമാ- യു എസ് ഏ' യുടെ ദേശീയ നാടകോത്സവം സ്പോണ്സര് ചെയ്യല്‍, എല്ലാ സാമൂഹ്യസംഘടനകളുമായും സൗഹൃദം, അമേരിക്കന്‍ മലയാളികളുടെ സാമൂഹിക പ്രശ്നങ്ങളില്‍ അമേരിക്കയിലെയും ഇന്ത്യയിലെയും കേരളത്തിലെയും അധികാരികളുടെ സഹായ ഹസ്തം തേടല്‍: എന്നീ പ്രത്യേക ദൗത്യങ്ങള്‍ ഈ പ്രവര്‍ത്തനവര്‍ഷം ഏറ്റെടുത്ത് നിര്‍വഹിക്കുമെന്ന്?ഭാരവാഹികള്‍ പറഞ്ഞു.
ജോണ്‍ പണിക്കര്‍ (അസ്സോസിയേറ്റ് സെക്രട്ടറി), ഡോമിനിക് പി ജേക്കബ് (അക്കൗണ്ടന്റ്), പ്രസാദ് ബേബി (ആര്‍ട്സ്), രാജന് സാമുവേല്‍ (സിവിക് ആന്റ് ലീഗല്‍ ), എബി മാത} (എഡിറ്റോറിയല്‍), സുമോദ് നെല്ലിക്കാലാ (ഫസിലിറ്റി), തമ്പി കാവൂംകല് (ഫണ്ട് റെയ്സിംഗ്), ആന്റണി ചാവറ(ലിറ്റററി), റൊയ് സാമുവല്‍ (മെംബര്‍ഷിപ്), തോമസ് പി മാത} (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), വി വി ചെറിയാന് (പബ്ലിക് റിലേഷന്‍), ബോബി കെ ജേക്കബ് (യൂത്ത് ആന്റ് സ്പോര്‍ട്സ്), ജോര്‍ജ് നടവയല്‍ (ഓഡിറ്റര്‍), തമ്പി ചാക്കോ (ചെയര്മാന്, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്), അഡ്വ. ബാബൂ വര്‍ഗീസ് (സെക്രക്രട്ടറി, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
pampaphila.org
Comments