കലിഫോര്‍ണിയ . സാന്‍ഫ്രാന്‍സിസ്കോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് പുതുതായി വാങ്ങിയ സാന്ലൊറന്സോ ദേവാലയ മന്ദിരത്തിന്‍െറ താല്‍ക്കാലിക കൂദാശ ഫാ. വില്സന് മണലേത്ത് നിര്‍വ്വഹിച്ച് ആരാധന ആരംഭിച്ചു. ഏതാണ്ട് 19 കോടിയോളം രൂപ മുടക്കിയാണ് ദേവാലയവും അതോടൊപ്പമുളള രണ്ടേക്കര്‍ സ്ഥലവും വാങ്ങിയത്. ഇടവകാംഗങ്ങളുടെ അകമഴിഞ്ഞ സഹകരണവും ചര്‍ച്ച് ഡെവലപ്പ്മെന്റ് കമ്മറ്റി, മാനേജിംഗ് കമ്മറ്റി, വികാരി എന്നിവരുടെ പരിശ്രമവും മൂലം ചുരുങ്ങിയ സമയത്തിനുളളില്‍ രജിസ്ട്രേഷന് നടത്താന്‍ സഹായകമായി. സാന്‍ഫ്രാന്‍സിസ്കോ ഓര്‍ത്തഡോക്സ് പളളി ഇടവകയില്‍ ഇപ്പോള്‍ 130 കുടുംബങ്ങള്‍ അംഗങ്ങളായുണ്ട്. 120 ഓളം കുട്ടികള്‍ക്ക് സണ്ടേ സ്കൂള്‍, നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും വളരെ കാര്യക്ഷമമായി നടന്നു വരുന്നു.
വാര്‍ത്ത. ജയിംസ് വര്‍ഗീസ്
Comments