ലൊസാഞ്ചല്‍സ് . മാര്‍ത്തോമ സന്നദ്ധ സുവിശേഷ സംഘം വെസ്റ്റേണ്‍ റീജിയന് വാര്‍ഷിക കോണ്‍ഫറന്‍സ് ഫെബ്രുവരി 14, 15 തീയതികളില്‍ സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ പളളിയില്‍ നടക്കും.
കലിഫോര്‍ണിയ മുതല്‍ സിയാറ്റിന്‍ വരെയുളള ആറോളം ഇടവകകളില്‍ നിന്നുളള അംഗങ്ങള്‍ രണ്ടു ദിവസം നീളുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. സഭാ ജനങ്ങളുടെ ഇടയില്‍ സുവിശേഷ താല്പര്യം വളര്‍ത്തിയെടുക്കാന്‍ വേണ്ടി 90 വര്‍ഷം മുമ്പ് 1924 ല്‍ കാലം ചെയ്ത ഏബ്രഹാം മാര്‍ത്തോമ മെത്രാപ്പോലീത്തായുടെ ആഹ്വാനപ്രകാരം സന്നദ്ധ സുവിശേഷക സംഘം രൂപീകരിച്ചത്. സാധു കൊച്ചുകുഞ്ഞ് ഉപദേശിയായിരുന്നു ആദ്യ സെക്രട്ടറി. ഏതെല്ലാം മേഖലകളില്‍ പ്രവര്‍ത്തിച്ചാലും ഓരോ മാര്‍ത്തോമക്കാരനും ഓരോ സുവിശേഷകന് എന്നതാണ് സംഘത്തിന്‍െറ ആപ്തവാക്യം. കേരളത്തില്‍ സംഘത്തിന്‍െറ ചുമതലകയില് നാല് മിഷന് മേഖലകളും ഗോസ്പല്‍ ടീമും പ്രവര്‍ത്തിക്കുന്നു.
ഫെബ്രുവരി പതിനാല് ശനിയാഴ്ച രാവിലെ രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന കോണ്‍ഫറന്‍സ് ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയോടുകൂടി സമാപിക്കും. സെന്റ് ആന്‍ഡ്രൂസ് ഇടവക വികാരി. റവ. ജോണ്‍ ഉമ്മന്‍, റീജിയന് പ്രസിഡന്റ് റവ. വി. ജി. വര്‍ഗീസ്, ബിജു വര്‍ഗീസ്, രഞ്ജന്‍ സാമുവല്‍ എന്നിവരും കോണ്‍ഫറന്‍സ് കമ്മറ്റിയും പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 818 274 1518, 818 671 7510 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
വാര്‍ത്ത. മനു തുരുത്തിക്കാടന്‍
Comments