ഡാലസ്. റിട്ട.ഹൈസ്കൂള്‍ ടീച്ചര്‍ തങ്കമ്മ ജോസഫ് (61) ഫെബ്രുവരി 8 ഞായറഴ്ച 3 മണിക്ക് നിര്യാതയായി. മാരാമണ്‍ പ്രാരംഭ യോഗത്തില്‍ സംബന്ധിക്കവെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. സി.എം.ജോസഫിന്റെ ഭാര്യയാണ് പരേത.
ശവസംസ്കാരം ഫെബ്രുവരി 12 വ്യാഴാഴ്ച 11:30 നു ആനിക്കാട് സെന്റ് തോമസ് മാര്‍ത്തോമ പള്ളിയില്‍ നടത്തും. മക്കള്‍:ഷെര്‍ലി, ഷാജി (ഇരുവരും ദുബായിലാണ്).പരേത ചെങ്ങരൂര്‍ നെടുംപള്ളില്‍ കുടുംബാംഗം ആണ്.
സഹോദരങ്ങള്‍: എന്‍.വി തോമസ്,എന്‍.വി എബ്രഹം, എന്നിവര്‍ ഡാലസില്‍ സ്ഥിര താമസവും, എന്‍.വി ജേക്കബ് എന്‍.വി വര്‍ഗീസ് എന്‍.വി ചെറിയാന് എന്‍.വി സാമുവേല്‍ എന്നിവര്‍ മല്ലപ്പള്ളി നിവസികളുമാണ്.
പരേതയുടെ സഹോദരനായ തങ്കച്ചന് എന്ന് വിളിക്കുന്ന എന്‍.വി എബ്രഹാം ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവാംഗവും, ഡാലസിലെ ഒരു സാമൂഹിക പ്രവര്‍ത്തകനാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എന്‍.വി എബ്രഹാം 972 697 8535
Comments