ബിനോയി കിഴക്കനടി
ഷിക്കാഗൊ: അമേരിക്കയിലെ ക്നാനായ കത്തോലിക്കക്കാരുടെ തലപ്പള്ളിയായ ഷിക്കാഗൊ സേക്രട് ഹാര്‍ട്ട് ഇടവകയില്‍, ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതയില്‍, രണ്ടായിരത്തിപതിനഞ്ചിലെ ആദ്യത്തെ വാഷിക പൊതുയോഗം കൂടി. പ്രാര്‍ത്ഥനയോടുകൂടി തുടങ്ങിയ പൊതുയോഗത്തില്‍ അക്കൌണ്ടന്റ് സണ്ണി മുത്തോലം രണ്ടായിരത്തിപതിനാലിലെ കണക്ക് അവതരിപ്പിച്ചു. തുടര്‍ന്ന് അടുത്ത വര്‍ഷങ്ങളിലേക്കുള്ള ആക്ഷന്‍ പ്ലാന്‍ എന്റെര്റ്റൈന്മെന്റ് കോര്‍ഡിനേറ്റര്‍ രഞ്ചിത കിഴക്കനടി, ഡി. ര്‍. ഇ. സാബു മുത്തോലം, സെന്റ് വിന്‍സെന്റ് ഡി പോള്‍ പ്രസിഡന്റ് മാത്യു ഇടിയാലില്‍, മെന്‍സ് & വുമെണ്‍സ് മിനിസ്ട്രിക്കുവേണ്ടി ബീനാ ഇണ്ടിക്കുഴി, ഫാമിലി കമ്മീഷന് ചെയര്മാന് റ്റോണി പുല്ലാപ്പള്ളി എന്നിവര്‍ അവതരിപ്പിച്ചു. തുടര്‍ന്നു വരും വര്‍ഷത്തിലേക്കുള്ള മറ്റു പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. സമാപന പ്രാര്‍ത്ഥനയോടുകൂടി യോഗം സമാപിച്ചു.
Comments